ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 6,594 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 50,548 ആയി. 2.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ദിവസത്തേക്കാൾ 18 ശതമാനം കുറവാണ് ഇന്നത്തെ കൊവിഡ് കേസുകൾ. 8084 പേര്‍ക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 4,035 പേർ രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 4,26,61,370 ആയി. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
3,21,873 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. ഇതോടെ രാജ്യത്ത് 85.54 കോടി കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയത്. കൊവിഡ് 19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 195.35 കോടി കവിഞ്ഞു.