ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴേക്ക്. 1,27,952 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മരണം 1,059 മരണം ആയി. രാജ്യത്ത് ഇതിനകം 4,20,80,664 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം 5,01,114 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സജീവ കൊവിഡ് രോഗികളിലും കുറവ് റിപ്പോർട്ട് ചെയ്‌തു. 13,31,648 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 1,03,921 സജീവ കേസുകളുടെ കുറവാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്‌തത്. ഇത് രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ മൂന്ന് ശതമാനമാണ്. അതേ സമയം കൊവിഡ് രോഗമുക്തി നിരക്ക് 95.64 ശതമാനമായി ഉയർന്നു.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.21 ശതമാനവുമാണ്. ഇതിനകം രോഗമുക്തി നേടിയവരുടെ എണ്ണം 4,02,47,902 ആയി ഉയർന്നു. വാക്‌സിനേഷൻ ഡ്രൈവിലൂടെ 168.98 കോടി ആളുകളാണ് വാക്‌സിനേഷന് വിധേയമായത്.
READ MORE: India covid update: രാജ്യത്ത് 1.49 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണം 1,072