ന്യൂഡൽഹി: ഇന്ത്യ-ചൈന പത്താം ഘട്ട ഘട്ട കമാൻഡർ ലെവൽ ചർച്ച ഇന്ന്. മോൾഡോയിലെ നിയന്ത്രണ രേഖയിൽ ഇന്ന് രാവിലെ പത്ത് മണിക്കാണ് ചർച്ച നടക്കുക. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈനികരെ നീക്കം ചെയ്തത് ഉൾപ്പെടെ മറ്റ് സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളും ഇന്ന് ചർച്ച ചെയ്യും.
സൈനിക നയതന്ത്ര തലത്തിൽ ഏറെ ചർച്ചകൾക്ക് ശേഷമാണ് പാംഗോങ് തടാകത്തിന്‍റെ വടക്കൻ തീരങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്‍റെയും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും സൈന്യത്തെ പിന്‍വലിച്ചത്. തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് ഈ കരാറിലെത്തിയതെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.