ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ വാങ് സെക്‌ടറിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും ഏറ്റുമുട്ടിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയിലാണ് സ്ഥിരീകരണം. നിയന്ത്രണ രേഖയില്‍ ചൈന ആക്രമണം നടത്തി.
ആർക്കും ജീവഹാനി ഇല്ല. അതിർത്തിയില്‍ തല്‍സ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെ തുരത്തി.
ഇന്ത്യൻ സൈന്യം സുസജ്ജമെന്നും പ്രതിരോധ മന്ത്രിയുടെ ലോക്‌സഭയില്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. അതിർത്തി കാക്കാൻ പ്രതിരോധ വിഭാഗങ്ങൾ സജ്ജമാണ്. ഇന്ത്യൻ സൈന്യത്തിന്‍റെ ധീരതയെ പ്രതിരോധമന്ത്രി അഭിനന്ദിച്ചു.
സംഘർഷത്തിന് പിന്നാലെ കമാൻഡർ തലത്തില്‍ ചർച്ചകൾ നടത്തിയെന്നും ഉചിതമായ മറുപടി നല്‍കി ചൈനയെ പിന്തിരിപ്പിച്ചുവെന്നും പ്രതിരോധ മന്ത്രി പാർലമെന്‍റില്‍ പ്രസ്‌താവന നടത്തി. ഡിസംബര്‍ ഒമ്പതിനാണ് തവാങ് സെക്‌ടറിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും ഏറ്റുമുട്ടിയത്. ഇരുപക്ഷത്തും നിസാരപരിക്കുകളുണ്ടായെന്നും സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
Also read: ഇന്ത്യന്‍ സൈന്യവും ചൈനീസ് സേനയും ഏറ്റുമുട്ടി, ഇരുപക്ഷത്തും നിസാരപരിക്കുകള്‍