ന്യൂഡല്‍ഹി: അഫ്‌ഗാന്‍ പൗരന്മാര്‍ക്കായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യ. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കായി പുതിയ ഇലക്‌ട്രോണിക് വിസ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അഫ്‌ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക പ്രഖ്യാപനം.
അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി 'ഇ-എമർജൻസി എക്‌സ്-മിസ്‌ക് വിസ' എന്ന പുതിയ വിഭാഗം ഇലക്ട്രോണിക് വിസ അവതരിപ്പിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് തിങ്കളാഴ്‌ച കാബൂളിലെ പ്രധാന വിമാനത്താവളത്തിലേക്ക് കുതിച്ചത്. അമേരിക്കയുടെ സൈനിക വിമാനത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ താഴെ വീണ് മരണപ്പെടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Also read: അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം; താലിബാൻ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്