ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് 15,906 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,41,75,468 ആയി. നിലവില്‍ 1,72,594 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പുതിയ 561 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,54,269 ആയി. അതേസമയം തുടര്‍ച്ചയായ 30ാം ദിവസമാണ് രാജ്യത്ത് 30,000ത്തിൽ താഴെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ തുടർച്ചയായ 119ാം ദിവസമാണ് 50,000ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും.
അതേസമയം സംസ്ഥാനത്ത് 8909 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ മരണം 28,229 ആയി. ചികിത്സയിലായിരുന്ന 8780 പേര്‍ രോഗമുക്തി നേടി. ഇതോടെ 80,555 പേരാണ് ഇനി ചികിത്സയിലുള്ളത്. 47,97,409 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.