ETV Bharat / bharat

75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് എന്ത്?

ദാരിദ്ര്യവും ഉച്ചനീചത്വങ്ങളും നടമാടുന്ന രാജ്യത്ത് ജനാധിപത്യം വിജയിക്കില്ലെന്ന പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചത് ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ നേട്ടമാണ്. അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിരാഗാന്ധി സര്‍ക്കാറിന് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി കൊടുത്തത് ജനാധിപത്യം ഇന്ത്യയില്‍ എത്ര മാത്രം വേരോടി എന്നതിനുള്ള തെളിവായിരുന്നു.

India achievement since independenc  ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ്  ഇന്ത്യയുടെ സാമ്പത്തിക വികസന ചരിത്രം  india economic history since independence  India early development  ഇന്ത്യയുടെ ഉദാരവത്‌ക്കരണം  India liberalization
75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് എന്ത്?
author img

By

Published : Aug 15, 2022, 7:48 PM IST

Updated : Aug 15, 2022, 8:14 PM IST

ഹൈദരാബാദ്: ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് രാജ്യം മോചിതമായി 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രാജ്യം എന്ന നിലയില്‍ എവിടെ എത്തിനില്‍ക്കുന്നു എന്നുള്ള ചോദ്യം പ്രധാനമാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിക്കേണ്ട സര്‍വതല സ്‌പര്‍ശിയായ വികസനത്തെ കുറിച്ച് മുഖ്യധാര ദേശീയ പ്രസ്ഥാനത്തിന് തികഞ്ഞ കാഴ്‌ചപ്പാടുണ്ടായിരുന്നു. രാജ്യത്തിന് സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകണമെന്ന ബോധ്യം ദേശീയ നേതാക്കള്‍ക്കുണ്ടായിരുന്നു.

പ്രവചനങ്ങള്‍ തെറ്റിച്ച് കൊണ്ട് ശക്‌തമായ ജനാധിപത്യ രാഷ്‌ട്രമായി ഇന്ത്യ നിലനിന്നു എന്നതാണ് നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നേട്ടം. ഇത്രയധികം വൈവിധ്യമുള്ള വലിയ രാജ്യം ജനാധിപത്യ രാജ്യമായി നിലനിന്നതിന് ലോകത്ത് വേറെ ഉദാഹരണങ്ങളില്ല. പ്രാദേശിക പാര്‍ട്ടികള്‍ ശക്‌തമായപ്പോഴും, വിഘടനവാദ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ച ഘട്ടത്തിലും ഇന്ത്യ ശിഥിലമാകുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളും വിദഗ്‌ധരും പ്രവചിച്ചു. എന്നാല്‍ ഇതിനെ മറികടക്കാന്‍ സാധിച്ചത് ഇന്ത്യയില്‍ ദേശീയപ്രസ്ഥാന കാലഘട്ടത്തില്‍ തന്നെ വേരോടിയ ജനാധിപത്യ സംസ്‌കാരമാണ്. ദരിദ്രമായ രാജ്യത്ത് ജനാധിപത്യം വിജയിക്കില്ലെന്ന തിയറി ഇന്ത്യന്‍ ജനത തിരുത്തിക്കുറിച്ചു.

ജനാധിപത്യം ഇന്ത്യയുടെ അഖണ്ഡത കാത്ത് സൂക്ഷിച്ചു: ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് സമ്മാനിച്ചത് വികസന മുരടിപ്പാണ്. ബ്രീട്ടീഷ് വ്യവസായങ്ങള്‍ക്ക് അസംസ്‌കൃത വസ്‌തുക്കള്‍ നല്‍കുന്ന ഒരു കാര്‍ഷിക കോളനിയായാണ് ഇന്ത്യയെ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മാറ്റിയത്. അതുകൊണ്ട് തന്നെ രാജ്യം വ്യവസായിക വത്‌ക്കരിക്കപ്പെട്ടില്ല. ഇതിന് പരിഹാരം കാണുകയായിരുന്നു ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ആദ്യ ലക്ഷ്യം.

ഉദാര ജനാധിപത്യ ചട്ടക്കൂടില്‍ നിന്നുകൊണ്ടായിരുന്നു രാജ്യം വ്യവസായവല്‍ക്കരണത്തിന് തുടക്കമിട്ടത്. ലോകത്ത് ഒരു രാജ്യത്തും വ്യവസായവല്‍ക്കരണ സമയത്ത് ഉദാര ജനാധിപത്യം നിലനിന്നിരുന്നില്ല. എന്നാല്‍ ഇത്രയേറെ വൈവിധ്യമുള്ള രാജ്യത്ത് ഏകാധിപത്യത്തിലൂടെ ഒരു പ്രശ്‌നത്തേയും സമീപിക്കാന്‍ കഴിയില്ലെന്ന ദീര്‍ഘവീക്ഷണം രാഷ്‌ട്ര നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു.

രാജ്യത്തിന്‍റെ അഖണ്ഡത നിലനിര്‍ത്തുക എന്ന ദൗത്യവും പ്രധാനമായിരുന്നു. അതിനുതകുന്ന ഒരു രാഷ്‌ട്രീയ ഭരണ സംവിധാനം ഇവിടെ സ്ഥാപിതമാകേണ്ടതുണ്ട്. ഉദാര ജനാധിപത്യം ഉറപ്പുവരുത്തുന്ന ഒരു ഭരണഘടന നിര്‍മിച്ചുകൊണ്ടാണ് ഇതിന് തുടക്കം.

ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇന്ത്യയുടെ അഖണ്ഡതയും ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ ഭരണഘടന ഒരു ഫെഡറല്‍ ഭരണവ്യവസ്ഥ ഇന്ത്യയില്‍ നടപ്പിലാക്കി. എന്നാല്‍ മറ്റ് ഫെഡറല്‍ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്‌തമായി ശക്‌തമായ ഒരു കേന്ദ്ര സര്‍ക്കാറിനെ അത് സ്ഥാപിച്ചു.

കൂടാതെ ഒരു സംസ്ഥാനത്തിനും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വിഭജിച്ച് പോകാനുള്ള അവകാശവും കൊടുത്തില്ല. ഇത് കശ്‌മീരിലും വടക്കുകിഴക്കന്‍ മേഖലയിലും പഞ്ചാബിലും മറ്റും ഉടലെടുത്ത വിഘടനവാദ പ്രസ്ഥാനങ്ങളെ ശക്‌തമായി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാറിനെ സഹായിച്ചു.

ഭാഷാപ്രശ്‌നത്തെ കൈകാര്യം ചെയ്‌ത രീതി: ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനം ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. രാഷ്‌ട്രീയമായി ആളുകളെ സംഘടിപ്പിക്കാന്‍ ഭാഷ ശക്തമായ ആയുധമാണ്. ഭാഷയുടെ അടിസ്ഥാനത്തിലാണ് യൂറോപ്പിലും മറ്റും ദേശ രാഷ്‌ട്രങ്ങള്‍ രൂപപ്പെട്ടത്.

ഭാഷ ഉപയോഗിച്ച് വിഘടനവാദം നടത്താനുള്ള സാധ്യത ഒരു പരിധി വരെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിലൂടെ ഇല്ലാതായി. ഭാഷ എന്ന സ്വത്വം ഇന്ത്യ എന്ന പൊതു സ്വത്വത്തെ റദ്ദ് ചെയ്യാതെയാണ് ഇന്ത്യയില്‍ വളര്‍ന്നുവന്നത്. ഇതിന് കാരണം ഒരു ഫെഡറല്‍ വ്യവസ്ഥയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും ഭരണരംഗത്തുള്ളവര്‍ പിന്തുടര്‍ന്ന സമവായത്തിലധിഷ്‌ടിതമായ തീരുമാനമെടുക്കലുമായിരുന്നു.

ഏതെങ്കിലും ഒരു ഭാഷയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കാത്തതും ഇന്ത്യയുടെ അഖണ്ഡത മുന്നില്‍ കണ്ടുള്ള വിവേക പൂര്‍ണമായ തീരുമാനമായിരുന്നു. ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ദേശീയ നേതാക്കള്‍ തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭാഷ ഏതായിരിക്കണമെന്ന വിഷയത്തില്‍ ജനാധിപത്യപരമായ രീതി അവംലബിച്ചതിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയ്‌ക്ക് ഭീഷണി സൃഷ്‌ടിക്കാന്‍ കഴിയുമായിരുന്ന സാഹചര്യമാണ് ഇല്ലാതാക്കിയത്.

കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക ഭാഷയായി 1965ന് ശേഷം ഹിന്ദി മാത്രമായിരിക്കുമെന്ന് ഭരണഘടനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഹിന്ദിയോടൊപ്പം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി 1965ന് ശേഷവും തുടരുമെന്ന തീരുമാനമെടുക്കാനുള്ള ജനാധിപത്യ ബോധം ഇന്ത്യന്‍ രാഷ്‌ട്ര നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു.

ഇന്ത്യ പിന്തുടര്‍ന്ന സാമ്പത്തിക പാത: പൊതുമേഖലയ്‌ക്ക് പ്രാധാന്യം നല്‍കിയ ഒരു വികസന നയമാണ് സ്വാതന്ത്ര്യം കിട്ടി ആദ്യ ദശകങ്ങളില്‍ ഇന്ത്യ പിന്തുടര്‍ന്നത്. ഇന്ത്യ സാമ്പത്തികമായി സ്വയം പര്യാപ്‌തമായിരിക്കണമെന്നതായിരുന്നു ലക്ഷ്യം. രാഷ്‌ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമ്പത്തിക സ്വാതന്ത്ര്യവും ഇന്ത്യയ്‌ക്ക് ആവശ്യമാണെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.

ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ നയത്തോട് അന്നത്തെ പ്രധാനപ്പെട്ട വ്യവസായികളും യോജിച്ചു. എട്ട് പ്രധാന വ്യവസായികള്‍ 1945 ല്‍ മുന്നോട്ടുവച്ച ബോംബൈ പ്ലാന്‍ ഇതിന് ഉദാഹരണമാണ്. പെട്ടെന്നുള്ള വ്യവസായവത്‌ക്കരണത്തിന് ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനുള്ള ശേഷി ഇന്ത്യയിലെ സ്വകാര്യമേഖലയ്‌ക്ക് ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പ്രധാന മേഖലകള്‍ ദേശസാല്‍ക്കരിച്ച് സമ്പദ്‌വ്യവസ്ഥയില്‍ നേരിട്ട് ഇടപെട്ടു. 1956 മുതല്‍ 61 വരെയുള്ള രണ്ടാം പഞ്ചവത്സര പദ്ധതി നെഹ്‌റു- മഹലോബിസ് വികസന നയം എന്നറിയപ്പെട്ടു. പൊതുമേഖലയില്‍ കേപ്പിറ്റല്‍ ഗുഡ്‌സ് നിര്‍മാണത്തിന് പ്രാധാന്യം കൊടുക്കലായിരുന്നു ഈ നയത്തിന്‍റെ പ്രധാന ഊന്നല്‍.

കൊളോണിയല്‍ കാലഘട്ടത്തിലുള്ളതിനേക്കാള്‍ മികച്ച വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ 1951 മുതല്‍ 1964 വരെയുള്ള കാലഘട്ടത്തില്‍ സാധിച്ചു. ഈ കാലഘട്ടത്തില്‍ ശരാശരി വളര്‍ച്ച നിരക്ക് 4 ശതമാനമായിരുന്നു. ജപ്പാനില്‍ വ്യവസായവത്‌ക്കരണത്തിന്‍റെ നാളുകളില്‍ ഉണ്ടായ വളര്‍ച്ച നിരക്കിനേക്കാള്‍ കൂടുതലായിരുന്നു ഇത്.

നഷ്‌ടമായ അവസരം: അറുപതുകളുടെ പകുതിക്ക് ശേഷം 1980 വരെ ഇന്ത്യയുടെ സമ്പത്തിക പുരോഗതി വളരെ പിറകോട്ടായിരുന്നു. സ്വകാര്യ മേഖലയ്‌ക്കുള്ള നിയന്ത്രണം കടുത്തതായിരുന്നു. എംആര്‍ടിപി ആക്‌ട്‌, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് സമ്പ്രദായം തുടങ്ങിയവ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ കാര്യക്ഷമമല്ലാതാക്കി. വന്‍വ്യവസായങ്ങള്‍ വളര്‍ന്നു വരുന്നതില്‍ എംആര്‍ടിപി ആക്‌ട്‌ പ്രതിബന്ധം സൃഷ്‌ടിച്ചു.

1960കളില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌വാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ കയറ്റുമതിയിലൂടെ ഉണ്ടാക്കിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞില്ല. ഇതിന് കാരണം സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായ കടുത്ത നിയന്ത്രണങ്ങളായിരുന്നു. 1951 മുതല്‍ 1966 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ കൈവരിച്ച ശരാശരി വളര്‍ച്ച നിരക്ക് 7.8 ശതമാനമായിരുന്നുവെങ്കില്‍ 1966 മുതല്‍ 1974 വരെ 4.99 ശതമാനമായി കുറഞ്ഞു.

ഉദാരവത്‌ക്കരണം: ഇന്ത്യ നേരിട്ട ബാലന്‍സ് ഓഫ് പേയ്‌മെന്‍റ് പ്രതിസന്ധിയാണ് ഉദാരവത്‌ക്കരണത്തിലേക്ക് നയിച്ചത്. ലൈസന്‍സ് രാജ് സംവിധാനവും ഇറക്കുമതിക്കുള്ള നിയന്ത്രണവും എടുത്തുകളഞ്ഞു. ഉദാരവത്‌ക്കരണത്തിന് ശേഷം ഇന്ത്യയുടെ ശാരാശരി വളര്‍ച്ച നിരക്ക് 6.25 ശതമാനമാണ്. ഇതിന് മുമ്പുള്ള ദശാബ്‌ദങ്ങളില്‍ ഇത് 4.18 ശതമാനമായിരുന്നു. സാമ്പത്തിക ഉദാരവത്‌ക്കരണത്തിന് ശേഷം രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 5.6 ശതമാനമായി വര്‍ധിച്ചു. ലോകബാങ്കിന്‍റെ കണക്ക് പ്രകാരം 1991ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 333.10 അമേരിക്കന്‍ ഡോളറാണ് എന്നാല്‍ ഇത് 2016 ആയപ്പോള്‍ 1,709.60 ഡോളറായി വര്‍ധിച്ചു.

ഉദാരവത്‌ക്കരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ധിപ്പിച്ചെങ്കിലും മാനവ വികസന സൂചികയില്‍(Human Development Index) അത് പ്രതിഫലിപ്പിച്ചില്ല. 2015ല്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച മില്ലേനിയം ഡവലപ്പ്‌മെന്‍റ് ഗോള്‍ ഇന്ത്യയ്‌ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. അതിദാരിദ്ര്യം പകുതിയായി കുറയ്‌ക്കുക എന്നതടക്കമുള്ള ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചെങ്കിലും സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യസം, ശിശുമരണ നിരക്ക് കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല

1991ന് ശേഷമുള്ള സാമ്പത്തിക നയത്തിലെ മറ്റൊരു പോരായ്‌മ അത് ഉത്‌പാദനമേഖല ശക്‌തിപ്പെടുത്തിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ സാധിച്ചില്ല. കൂടാതെ ഉദാരവത്‌ക്കരണം ആദിവാസികള്‍ പോലുള്ള പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമാക്കി.

മധ്യ ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മാവോയിസ്റ്റ് പ്രശ്‌നത്തിന്‍റെ മൂല കാരണം ഇതാണ്. ആദിവാസികള്‍ വസിക്കുന്ന ഈ ഭാഗത്തെ വനമേഖലകള്‍ വ്യവസായത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പന്നമാണ്. ഈ ധാതുക്കള്‍ ഖനനം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇവരുടെ കുടിയൊഴിപ്പിക്കലാണ്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തിലും അവയുടെ വിതരണത്തിലും ഇന്ത്യ ഇനിയും മുന്നേറ്റം നടത്തേണ്ടതുണ്ട് എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

Last Updated : Aug 15, 2022, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.