ETV Bharat / bharat

അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി - ഐക്യവും അഖണ്ഡതയും

കുടുംബവാഴ്ച ഇല്ലാതാകണമെന്നും അത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Modi  ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി  സ്വതന്ത്രദിനാഘോഷ നിറവില്‍ രാജ്യം  സബ്‌കാ സാത്ത്  സബ്‌കാ വികാസ്  സബ്‌കാ വിശ്വാസ്  ഹർ ഘർ തിരംഗ  പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
author img

By

Published : Aug 15, 2022, 10:58 AM IST

ന്യൂഡൽഹി: വരാനുള്ള 25 വർഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കൽ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടി (പഞ്ച് പ്രാൺ). സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി.

വൈവിധ്യമാണ് ശക്തി: 75 വർഷത്തെ ഇന്ത്യയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുവിളികൾക്കിടയിലും രാജ്യം മുന്നേറി. നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരിക്കലും കീഴടങ്ങിയില്ല. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ വികസനപാതയെ സംശയിച്ച നിരവധി പേരുണ്ടായിരുന്നു. പക്ഷേ, ഈ നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ ഒരു കാര്യമുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. ഈ മണ്ണ് പ്രത്യേകതകൾ നിറഞ്ഞതാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി.

അഭിമാനിക്കണം മാതൃഭാഷയില്‍: ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയിൽ അഭിമാനിക്കണം. അഴിമതിയും കുടുംബരാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്നങ്ങളെന്നും ഇതിനെതിരെ പോരാടണമെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി. സ്ത്രീവിരുദ്ധത തുടച്ചുനീക്കണം. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയണം. സ്ത്രീവിരുദ്ധ നിലപാടുകൾ മാറണം. എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യത്തിനായി പുതിയ മന്ത്രവും മോദി അവതരിപ്പിച്ചു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ ജയ് അനുസന്ധാൻ എന്നിവയാണ് പുതിയ മന്ത്രമായി അദ്ദേഹം അവതരിപ്പിച്ചത്.

More Reads:- ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി, ചെങ്കോട്ട പ്രസംഗത്തില്‍ ഗാന്ധിജി മുതല്‍ സവര്‍ക്കര്‍ വരെ

പൗരധര്‍മം ഓര്‍മ വേണം: സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണെന്ന് മോദി ഓർമിപ്പിച്ചു. പൗരധർമം പാലിക്കുന്നതിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, സാധാരണ പൗരൻ എന്നിങ്ങനെ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാത്തത് അടക്കം എല്ലാ കാര്യങ്ങളിലും പൗരൻമാർ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണം. ഭക്ഷ്യസുരക്ഷ, യുദ്ധങ്ങൾ, ഭീകരവാദം, പ്രകൃതി ദുരന്തങ്ങൾ, എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികൾ നാം നേരിട്ടു. നമ്മുടെ മണ്ണ് കരുത്തുറ്റതാണ്. വെല്ലുവിളികൾക്ക് മുന്നിൽ ഇന്ത്യ പതറില്ല. തല കുനിച്ചതുമില്ല. മറിച്ച് കരുത്തോടെ മുന്നേറിയെന്ന് മോദി പരാമർശിച്ചു.

കുടുംബ വാഴ്ച ഇല്ലാതാക്കണം: രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ച ഇല്ലാതാക്കേണ്ടത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്ക് കാരണം കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.