ETV Bharat / bharat

Ind Vs Pak match in Asia Cup Called off മത്സരം 'മഴ' പിടിച്ചു; ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ - പാകിസ്ഥാന്‍

India Vs Pakistan Match in Asia Cup Group Stage called off due to rain: മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം തുല്യമായി പങ്കിട്ടു

Ind Vs Pak in Asia Cup  Ind Vs Pak match in Asia Cup Called off  India Vs Pakistan Match  India Vs Pakistan  Asia Cup Group Stage  Rain  Group Stage  Super Four  മത്സരം മഴ പിടിച്ചു  ഇന്ത്യ പാക് മത്സരം ഉപേക്ഷിച്ചു  പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍  മത്സരം ഉപേക്ഷിച്ചതോടെ  ഓരോ പോയിന്‍റ്  Asia Cup  ഏഷ്യ കപ്പ്  മഴ  ഇന്ത്യ  പാകിസ്ഥാന്‍  സൂപ്പര്‍ ഫോര്‍
Ind Vs Pak match in Asia Cup Called off
author img

By ETV Bharat Kerala Team

Published : Sep 2, 2023, 10:23 PM IST

Updated : Sep 2, 2023, 11:09 PM IST

കാന്‍ഡി: ഏഷ്യ കപ്പില്‍ (Asia Cup) ഇന്ത്യ- പാകിസ്ഥാന്‍ (Ind Vs Pak) മത്സരം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ (India) 48.5 ഓവറില്‍ വിക്കറ്റുകള്‍ മുഴുവനും നഷ്‌ടപ്പെട്ട് 266 റണ്‍സ് ഉയര്‍ത്തിയ മത്സരം, മഴ (Rain) ഒഴിയാതെ വന്നതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം തുല്യമായി പങ്കിട്ടു.

മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ (Group Stage) രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ (Pakistan) സൂപ്പര്‍ ഫോറിലേക്ക് (Super Four) എത്തുകയും ചെയ്‌തു. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് 15 ഓവറുകള്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ നിര്‍ണായകമായ നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടിരുന്നു. നായകന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍ എന്നീ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്.

വല്ലാത്ത 'മഴ'ക്കളി: രോഹിത്തിനെയും കോലിയേയും ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്. പിന്നാലെ ശ്രേയസിനും ഗില്ലിനും പുറത്തേക്കുള്ള വഴി കാണിച്ച് ഹാരിസ് റൗഫ് മത്സരം പാകിസ്ഥാന് അനുകൂലമാക്കി. ആദ്യ പന്ത് മുതല്‍ കരുതലോടെ തുടങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയാണ് രോഹിത് ശര്‍മ ടീമിന്‍റെ അക്കൗണ്ട് തുറന്നത്.

വൈകാതെ പാക് പേസ് നിര കളം പിടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് കിതച്ചു. മാത്രമല്ല 4.2 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 15 റണ്‍സെന്ന നിലയിലിരിക്കെ മഴയെത്തിയതോടെ മത്സരം അല്‍പനേരം നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നു.

വീഴ്‌ചയും കരകയറ്റവും: നാല് ബിഗ് വിക്കറ്റുകള്‍ നഷ്‌ടമായി 66 റണ്‍സ് എന്ന നിലയില്‍ പ്രതിരോധത്തിലായപ്പോഴാണ് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കായി ഒന്നിച്ചത്. പാക് ബോളര്‍മാര്‍ക്കെതിരെ ഓരോ ഷോട്ടും കരുതലോടെ കളിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 20-ാം ഓവറില്‍ സെഞ്ചുറി കടന്ന ഇന്ത്യയെ 31-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 150 റണ്‍സും കാണിച്ചു.

ഒട്ടും വൈകാതെ 38-ാം ഓവറില്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടു. എന്നാല്‍ 38-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഇഷാന്‍ കിഷനെ വീഴ്‌ത്തിയ ഹാരിസ് റൗഫാണ് പാകിസ്ഥാന് ഏറെ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ഇതിനിടെ അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇഷാന്‍-ഹാര്‍ദിക് സഖ്യം സ്‌കോര്‍ കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്തത്. പിന്നാലെ ഹാര്‍ദിക്കിനെയും വീഴ്‌ത്തി പാകിസ്ഥാന്‍ ആശ്വാസം കണ്ടെത്തി.

പിന്നിലെത്തിയ രവീന്ദ്ര ജഡേജ 22 പന്തുകളില്‍ 14 റണ്‍സ്‌, ശാര്‍ദുല്‍ താക്കൂര്‍ (മൂന്ന് പന്തില്‍ മൂന്ന്), കുല്‍ദീപ് യാദവ് (13 പന്തില്‍ നാല്) എന്നിവര്‍ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും 14 പന്തില്‍ 16 റണ്‍സ് നേടിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യയെ 250 കടത്തി. തുടര്‍ന്ന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ബ്രേക്കിന് നീങ്ങിയെങ്കിലും വിടാതെ പിന്തുടര്‍ന്ന മഴ, മത്സരത്തെ സമനിലയില്‍ തളയ്‌ക്കുകയായിരുന്നു.

Last Updated : Sep 2, 2023, 11:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.