ന്യൂഡല്‍ഹി : Omicron cases in India വിദേശത്ത് നിന്നും എത്തിയ മൂന്ന് പേരില്‍ കൂടി ജനിതകമാറ്റം വന്ന കൊവിഡ് വൈറസായ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 36 ആയി. കര്‍ണാടക -1, ആന്ധ്രാപ്രദേശ് -1, ഛത്തീസ്‌ഗഡ് - 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 36ല്‍ എത്തി.
ഇറ്റലിയില്‍ നിന്നും എത്തിയ 20 കാരനാണ് ഛത്തീസ്‌ഗഡില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് ഡോസ് ഫൈസര്‍ വാക്സിന്‍ എടുത്ത ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ല. ഡിസംബര്‍ ഒന്നിനാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 22നാണ് ഇയാള്‍ രാജ്യത്ത് തിരിച്ചെത്തിയത്.
Also Read: ആന്ധ്രാപ്രദേശില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
വീട്ടില്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഈയാള്‍ ബന്ധുക്കളുടെ വീടുകളില്‍ പോയിരുന്നതായാണ് വിവരം. 11 ദിവസത്തിന് ശേഷം ഇയാളോട് വീണ്ടും ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലേക്ക് മാറ്റി. ഡല്‍ഹി എന്‍സിഡിസിയാണ് ഇയാളുടെ സ്രവ പരിശോധനാഫലം പുറത്തുവിട്ടത്. ഹൈ റിസ്ക് വിഭാഗത്തിലുള്ള ബന്ധുക്കളെ ക്വാറന്‍റൈനിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശ്
നവംബര്‍ 27 ന് വിശാഖപട്ടണത്ത് എത്തിയ 34 കാരനാണ് രോഗം. ആയര്‍ലന്‍ഡില്‍ നിന്നും മുംബൈ എയര്‍പോര്‍ട്ട് വഴിയാണ് ഇയാള്‍ രാജ്യത്ത് എത്തിയത്. ഡിസംബര്‍ 11ന് നടത്തിയ ടെസ്റ്റില്‍ ഇയാള്‍ കൊവിഡ് നെഗറ്റീവായിരുന്നു. ക്വാറന്‍റൈന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കര്‍ണാടക
സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ കര്‍ണാടക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇയാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പ്രൈമറി സെക്കന്‍ററി കോണ്‍ടാക്റ്റില്‍ ഉള്‍പ്പെട്ട 15 പേരെ ക്വാറന്‍റൈനിലാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ആയി ഉയര്‍ന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ എന്ന് പേരിട്ടത്.