ന്യൂഡൽഹി: തുടർച്ചയായ രണ്ടു ദിവസം കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് വീണ്ടും രാജ്യത്ത് രോഗികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കൂടാതെ രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കും ഇന്ന് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,48,421പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി. 4205 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 2,54,197 ആയി ഉയർന്നു. 3,55,338 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,93,82,642. നിലവിൽ 37,04,099 ആക്‌ടിവ് കേസുകളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച 3,66,161പേർക്കും ചൊവ്വാഴ്‌ച 3,29,942 പേർക്കും വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകൾ നേരിയ ആശ്വാസം നൽകിയ സന്ദർഭത്തിലാണ് വീണ്ടും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നത്. അതേസമയം രോഗമുക്തിനിരക്കിൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറവാണുണ്ടായിരിക്കുന്നത്. തിങ്കളാഴ്‌ച 3,754 മരണവും 3,53,818 പേർക്ക് രോഗം ഭേദമായതായും റിപ്പോർട്ട് ചെയ്‌തിരുന്നു. അതേസമയം ഇന്നലെ 3,876 മരണവും രോഗം ഭേദമായവരുടെ എണ്ണം 3,56,082ഉം ആയിരുന്നു.
കൂടുതൽ വായനയ്‌ക്ക്: 2-18 വയസ്സുകാരിലെ വാക്സിനേഷന്‍ :പരീക്ഷണത്തിന് കൊവാക്സിന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി
കൂടുതൽ വായനയ്‌ക്ക്: കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?