ETV Bharat / bharat

തമിഴ് സിനിമ നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോവിന്‍റെ വസതിയില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന - Income tax department raid at Actor vijay relative producer Xavier Britto house

നടന്‍ വിജയ്‌യുടെ ബന്ധുവും നിര്‍മാതാവുമായ സേവ്യര്‍ ബ്രിട്ടോവിന്‍റെ വസതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത് ഇന്നലെയാണ്.

Income tax department raid at Actor vijay relative producer Xavier Britto house  വിജയുടെ ബന്ധുവിന്‍റെ വീട്ടീല്‍ ആദായ നികുതി പരിശോധന
തമിഴ് സിനിമാ നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോവിന്‍റെ വസതിയില്‍ ആദായ നികുതിവകുപ്പിന്‍റെ പരിശോധന
author img

By

Published : Dec 22, 2021, 1:39 PM IST

ചെന്നൈ: സിനിമ നിര്‍മ്മാതാവും തമിഴ് നടന്‍ വിജയ്‌യുടെ ബന്ധുവുമായ സേവ്യര്‍ ബ്രിട്ടോവിന്‍റെ വസതിയില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ഇന്നലെയാണ് (21.12.2021) പരിശോധന ആരംഭിച്ചത്.

ചൈനീസ് കമ്പനിയായ സിയോമി (Xiaomi)യുമായി വ്യാപാര ഇടപാട് ബ്രിട്ടോവിന്‍റെ കമ്പനിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ഉണ്ടോ എന്ന് മനസിലാക്കാനാണ് പരിശോധന എന്നാണ് ആദായ നികുതി വകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നത്.

വിജയ് നായകനായി അഭിനയിച്ച 'മാസ്റ്റര്‍' നിര്‍മിച്ചത് സേവ്യര്‍ ബ്രിട്ടോവാണ്. വിജയ്‌യുടെ വസതിയിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പക തീര്‍ക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു വിജയ്‌ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണം.

ALSO READ:സഞ്ജിത്തിന്‍റെ കൊലപാതകം; ഒളിവില്‍ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.