ETV Bharat / bharat

അസിസ്റ്റന്‍റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി ; 3 വിരലുകള്‍ മുറിച്ചുമാറ്റി

പ്രതി അമർജിത് യാദവിനെ കാസർവാദ്‌വാലി പൊലീസ് അറസ്റ്റ് ചെയ്‌തു

http://10.10.50.85//maharashtra/30-August-2021/attachedvideopics_30082021214303_3008f_1630339983_708_3008newsroom_1630342050_47.jpg
മഹാരാഷ്‌ട്രയില്‍ അസിസ്റ്റന്‍റ് കമ്മീഷണറെ ആക്രമിച്ച് വ്യാപാരി; വിരലുകള്‍ മുറിച്ചുമാറ്റി
author img

By

Published : Aug 30, 2021, 11:06 PM IST

താനെ : മഹാരാഷ്‌ട്രയിലെ താനെയില്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് നേരെ കച്ചവടക്കാരന്‍റെ ആക്രമണം. ഗോദ്‌ബന്ദര്‍ പ്രദേശത്താണ് സംഭവം.

പച്ചക്കറി വിൽപ്പനക്കാരനായ അമർജിത് യാദവ് മഞ്ചവാട അസിസ്റ്റന്‍റ് കമ്മിഷണർ കൽപിത പിമ്പിളിനെ ആക്രമിയ്‌ക്കുകയും കൈ വിരലുകൾ മുറിച്ചുമാറ്റുകയുമായിരുന്നു.

പ്രതിയെ കാസർവാദ്‌വാലി പൊലീസ് അറസ്റ്റ് ചെയ്‌തു. വധശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിനയ് റാത്തോഡ് അറിയിച്ചു.

ALSO READ: കൊവിഡ്‌ മുക്തരില്‍ ഒറ്റ ഡോസ്‌ വാക്‌സിന്‍ ഏറെ ഫലപ്രദമെന്ന് പഠനം

അനധികൃത കെട്ടിട നിർമാണത്തിനും വഴിവാണിഭക്കാർക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനിടെയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനും പരിക്കേറ്റു.

പൊലീസുകാരിയുടെ മൂന്ന് വിരലുകളാണ് മുറിച്ചുമാറ്റിയത്. ഗോദ്‌ബന്ദറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവര്‍.

താനെ മുനിസിപ്പൽ കോർപ്പറേഷന്‍ പരിധിയില്‍ അനധികൃത നിർമാണങ്ങളും വഴിയോര കച്ചവടങ്ങളും അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.