ഹൈദരാബാദ്: പല തവണ വാർത്തകളിൽ ഇടംനേടിയ ഐഎഎസ് ഉദ്യോഗസ്ഥയും രാജസ്ഥാനിലെ ഫിനാൻസ് സെക്രട്ടറിയുമായ ടീന ദാബി വീണ്ടും വിവാഹിതമാകുന്നു. 2013 കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. പ്രദീപ് ഗവാൻഡെയുമായാണ് ടീനയുടെ വിവാഹം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ടീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="
">
2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമതെത്തിയതോടെയാണ് ടീന ആദ്യമായി വാർത്തകളിൽ ഇടംപിടിക്കുന്നത്. പിന്നീട് 2015ലെ ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കശ്‌മീർ സ്വദേശി അത്തർ ആമിർ ഖാനുമായി വിവാഹം പ്രഖ്യാപിച്ചു. 2018ൽ ഇരുവരും വിവാഹിതരായി.
- " class="align-text-top noRightClick twitterSection" data="
">
ടീന ദാബി-അത്തര്‍ ഖാന്‍ ബന്ധം സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി അന്ന് വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹ ജീവിതം ഏറെനാൾ നീണ്ടുനിന്നില്ല. 2020ൽ ഇരുവരും വേർപിരിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 2021 നവംബറിൽ വിവാഹമോചനം നേടുകയും ചെയ്‌തു. നിലവിൽ ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറാണ് ഖാൻ.
ഈ പുഞ്ചിരി നിങ്ങൾ നൽകിയതാണ് എന്ന ക്യാപ്‌ഷനോടെയാണ് ദാബി പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഗവാന്‍ഡെയും ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.