ETV Bharat / bharat

ഐഐടി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍ - ലൈംഗിക പീഡനം ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം.

IAS officer held in Jharkhand for sexually harassing student: Police  iit student sexually assaulted in Jharkhand  sexual harassments by people in high position  ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം  ലൈംഗിക പീഡനം ജാര്‍ഖണ്ഡില്‍  ഐഎഎസ് ഉദ്യോഗസ്ഥന്‍ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവം
ഐഐടി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍
author img

By

Published : Jul 6, 2022, 10:09 AM IST

കുന്തി(ജാര്‍ഖണ്ഡ്): ഐഐടി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ജാര്‍ഖണ്ഡില്‍ ഐഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കുന്തി ജില്ല സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 2018 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഇയാള്‍.

ഐപിസി 354എ 509 എന്നീ വകുപ്പുകളാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയതെന്ന് ജില്ല പൊലീസ് മേധാവി അമന്‍ കുമാര്‍ പറഞ്ഞു. പരീശീലനത്തിന്‍റെ ഭാഗമായാണ് അതിജീവതയടക്കമുള്ള 8 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കുന്തിയില്‍ എത്തിയത്. ഇവര്‍ക്കായി ഡെപ്യൂട്ടി ഡവലപ്പ്മെന്‍റ് കമ്മിഷണറുടെ വസതിയില്‍ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ആ വിരുന്നില്‍ വച്ചാണ് സംഭവം ഉണ്ടായത്. വിദ്യാര്‍ഥിനി ഒറ്റയ്‌ക്കിരിക്കുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

വിരുന്നില്‍ പങ്കെടുത്ത മറ്റാളുകളെ ചോദ്യം ചെയ്‌തപ്പോള്‍ പരാതിയില്‍ പറഞ്ഞ ഉന്നയിച്ച കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.