ETV Bharat / bharat

തോക്കുചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; ബിഹാറില്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ എംഎല്‍എയ്‌ക്കുമെതിരെ കേസ് - ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് യുവതി പീഡനം

തോക്കുചൂണ്ടി ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് യുവതിയെ മുന്‍ ആര്‍ജെഡി എംഎല്‍എയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്

bihar raping woman  ias officer ex rjd mla booked for raping woman  യുവതിയെ കൂട്ട പീഡനത്തിനിരയാക്കിയതിന്  തോക്ക് ചൂണ്ടി  ബീഹാറില്‍ യുവിതെ പീഡിപ്പിച്ചത്  woman raped by rjd mla and ias officer  യുവതിയെ ആര്‍ജെഡി എംഎല്‍എ പീഡിപ്പിച്ചത്  ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് യുവതി പീഡനം  woman raped in Delhi hotel by RJD MLA
യുവതിയെ കൂട്ട പീഡനത്തിനിരയാക്കിയതിന് ബീഹാറില്‍ കേസ്
author img

By

Published : Jan 11, 2023, 1:52 PM IST

പറ്റ്‌ന(ബിഹാര്‍) : യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബിഹാറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഹാന്‍സിനെതിരേയും മുന്‍ ആര്‍ജെഡി എംഎല്‍എ ഗുലാബ് യാദവിനെതിരേയും കേസെടുത്തു. പറ്റ്‌നയിലെ റുപാസ്‌പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2021ല്‍ തന്നെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തോക്കുചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കി എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. യുവതിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ദനാപൂർ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇരുവര്‍ക്കുമെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ദനാപൂര്‍ കോടതി യുവതിയുടെ ഹര്‍ജി ആദ്യം തള്ളിയിരുന്നു.

കൂടാതെ പറ്റ്ന പൊലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതുമില്ല. എന്നാല്‍ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ ദനാപൂര്‍ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പൊലീസ് നടപടിക്കെതിരെ ശക്തമായ താക്കീതും ഹൈക്കോടതി നല്‍കി.

സംഭവം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ആരോപണവിധേയരായ രണ്ടുപേരും ഇവരോടൊപ്പം ഡല്‍ഹിയിലെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടു.

ഗുലാബ് യാദവ് തന്നെ വനിത കമ്മിഷന്‍ അംഗമാക്കാം എന്ന വാഗ്‌ദാനം നല്‍കി പറ്റ്നയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍വച്ചും പീഡിപ്പിച്ചുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഗുലാബ് യാദവ് ക്യാമറയില്‍ പകര്‍ത്തി അതുവച്ച് ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌താണ് ഗുലാബ് യാദവ് യുവതിയെ ഡല്‍ഹിയിലെ ഒരു ഹോട്ടലിലേക്ക് വിളിപ്പിച്ചത്. അവിടെ ഗുലാബ് യാദവും ഐഎഎസ് ഓഫിസര്‍ സഞ്ജീവ് ഹന്‍സും ഉണ്ടായിരുന്നു. ഇരുവരും കൂടി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ യുവതി പറ്റ്ന പൊലീസിന് നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അതുകൊണ്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായി കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.