ശ്രീനഗര്‍: ജമ്മുകശ്മിരീലെ കത്വ ജില്ലയില്‍ ഉജ്ജ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ അഞ്ച് പേരെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) രക്ഷപ്പെടുത്തി. കനത്ത പ്രളയം അനുഭവപ്പെടുന്ന ഖണ്ട്‌വാളില്‍ നിന്ന് നാല് പേരെയും മർഹീനിലെ മഹി ചാക്ക്ബ്ലോക്കില്‍ നിന്നും ഒരാളെയുമാണ് രക്ഷപ്പെടുത്തിയത്.
also read:'എക്കാലത്തേയും മികച്ച ദിവസം' ബഹിരാകാശ പറക്കലിനെക്കുറിച്ച് ജെഫ് ബെസോസ്
ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ മഴ തുടരുകയാണ്. പല സംസ്ഥാനങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.