ശ്രീനിഗര്‍: ഇന്ത്യന്‍ വായുസേന (ഐഎഎഫ്) കശ്മീരില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി. ഭാരതത്തിന്‍റെ എഴുപത്തിയഞ്ചാം സ്വതന്ത്ര വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായ ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി ദാല്‍ തടാകത്തിലായിരുന്നു പ്രകടനം. ജമ്മു കശ്മീര്‍ സര്‍ക്കാരും ഇന്ത്യന്‍ വായുസേനയും സംയുക്തമായി ഷെല്‍ ഇ കശ്മീര്‍ ഇന്‍റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സെന്‍ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജമ്മു കശ്മീര്‍ യുണിയന്‍ ടെറിറ്ററി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് ഷായാണ് പരിപാടിയുടെ മുഖ്യ അതിഥി. എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് എച്ച്ക്യു വെസ്റ്റേൺ എയർ കമാൻഡ് എയർ മാർഷൽ ബി ആർ കൃഷ്ണയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കൂടുതല്‍ വായനക്ക്: കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍
ഐഎഎഫ് ആകാശ ഗംഗ ടീമിലെ പാരാമോട്ടർ ഗ്ലൈഡർമാരുടെ ഹാങ് ഗ്ലൈഡർ ഡിസ്പ്ലേക്ക് ശേഷം മിഗ് 21 വിമാനങ്ങള്‍, എംഐ-17 ഹെലികോപ്റ്റര്‍, എസ് യു -30 എംകെഐ ലോ-ലെവൽ എയറോബാറ്റിക് പ്രകടനം എന്നിവയും നടന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച വൈവിധ്യമാർന്ന ഹോക്കുകൾ പറത്തി 'സൂര്യകിരൺ എയറോബാറ്റിക് ടീം' പരിപാടിയിലെ താരങ്ങളായി.
സേനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുകയും ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.