ETV Bharat / bharat

ഐഎഎഫ് കേഡറ്റ് തൂങ്ങി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് കുടുംബം, ആറ്‌ ഉദ്യോഗസ്ഥർക്കെതിരെ പരാതി - ഐഎഎഫ് കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

സെപ്‌റ്റംബർ 21നാണ് ബൈംഗളൂരുവിലെ എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ കോളജിലെ ട്രെയിനി കേഡറ്റായ അങ്കിത് ഝായെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്‍റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം

iaf cadet found dead in bengaluru  iaf cadet death family allegations  karnataka iaf cadet death  iaf officers charged with murder  iaf cadet found dead  ഐഎഎഫ് കേഡറ്റ് മരിച്ച നിലയില്‍  ബെംഗളൂരു ഐഎഎഫ് കേഡറ്റ് മരണം  ഐഎഎഫ് കേഡറ്റ് മരണം കുടുംബം ആരോപണം  ഐഎഎഫ് ഉദ്യോഗസ്ഥർ കൊലപാതക കുറ്റം  ഐഎഎഫ് കേഡറ്റ് കൊലപാതകം  ഐഎഎഫ് കേഡറ്റ് തൂങ്ങി മരിച്ച നിലയില്‍  ഐഎഎഫ് കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി  എയര്‍ ഫോഴ്‌സ്
ഐഎഎഫ് കേഡറ്റ് തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം, ആറ്‌ ഉദ്യോഗസ്ഥർക്കെതിരെ പരാതി
author img

By

Published : Sep 25, 2022, 5:52 PM IST

ബെംഗളൂരു : എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ കോളജില്‍ ഐഎഎഫ് കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. എഎഫ്‌ടിസിയിലെ ട്രെയിനി കേഡറ്റായ അങ്കിത് ഝായാണ് (27) മരിച്ചത്. സെപ്‌റ്റംബർ 21നാണ് അങ്കിത്തിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ഏഴ് പേജുള്ള കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അങ്കിത്തിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരന്‍ പൊലീസിന് പരാതി നല്‍കി. ആറ് ഐഎഎഫ് ഉദ്യോഗസ്ഥരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹോദരന്‍റെ ആരോപണം.

ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഐഎഎഫ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് ജാലഹള്ളി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.