ശ്രീനഗർ : മൂന്ന് സാധാരണക്കാർ കൊല്ലപ്പെടാനിടയായ(three civilians killed) വിവാദമായ ഹൈദർപോറ വെടിവയ്പ്പിൽ(Hyderpora gunfight) ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ(Mehbooba Mufti) നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്(protest march) നടത്തി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (People's Democratic Party leaders). ഗുപ്‌കർ റോഡിലെ മുഫ്‌തിയുടെ വസതിയിൽ നിന്ന് രാജ് ഭവനിലേക്കായിരുന്നു മാർച്ച്.
കൊല്ലപ്പെട്ട ആമിർ മഗ്രേയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകണമെന്നും കൊലപാതകങ്ങളിൽ ജുഡീഷ്യൽ അന്വേഷണം എത്രയും വേഗം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ മാപ്പ് പറയണമെന്നും മെഹബൂബ മുഫ്‌തി ആവശ്യപ്പെടുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാല്‍ അതിന് അനുവദിച്ചില്ല. ജമ്മു കശ്‌മീരിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പരിമിതമാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ശ്രീനഗറിലെ ഹൈദർപോറ മേഖലയിൽ നാല് പേർ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടൽ നടന്നത്. വിദേശ തീവ്രവാദിയായ ഹൈദർ, കൂട്ടാളികളായ ആമിർ, ഡോ. മുദാസിർ ഗുൽ, കെട്ടിട ഉടമ മുഹമ്മദ് അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ ആമിർ, അൽതാഫ്, മുദാസിർ എന്നിവരുടെ കുടുംബങ്ങൾ ആരോപണങ്ങൾ നിഷേധിക്കുകയും മൂവരുടെയും മൃതദേഹങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തു.