ഹൈദരാബാദ്: സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹൈദരാബാദ് പൊലീസിന്‍റെ 'ഷീ' യൂണിറ്റിന്‍റെ പുതിയ സംരംഭം. ശനിയാഴ്‌ച മുതൽ പ്രവർത്തനം ആരംഭിച്ച 'സാത് സാത് അബ് ഔർ ഭി പാസ്' എന്ന പുതിയ സംരംഭം സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ ഉദ്ഘാടനം ചെയ്‌തു.
ഹൈദരാബാദ് പൊലീസ് 'ഷീ' ടീമിന്‍റെ 7ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ സ്ത്രീ സുരക്ഷ സംരംഭം ആരംഭിച്ചത്.
2014 ഒക്‌ടോബർ 24ന് ആരംഭിച്ച ഷീ ടീം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ മികച്ച പ്രകടനം കാഴ്‌ചവച്ചുവെന്നും ഈ ആശയം കേരളം, മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും പ്രാവർത്തികമാക്കിയെന്നും ഹൈദരാബാദ് പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പ് പറയുന്നു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ഹൈദരാബാദെന്നും സ്ത്രീകൾക്ക് നേരെയുള്ള ഏത് അതിക്രമവും കാലതാമസം കൂടാതെ കൈകാര്യം ചെയ്യണമെന്നും സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞു.
ഷീ ടീമിനെ അഭിനന്ദിച്ച കമ്മീഷണർ, ടീം ഇതുവരെ 8000ലധികം ഇരകളുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും 687 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 723 പെറ്റി കേസുകൾ ഫേസുകൾ ഫയൽ ചെയ്യുകയും 942 കൈമോശം വന്ന കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് അറിയിച്ചു.
Also Read: 100 കോടി വാക്‌സിനേഷന്‍ : പരിശ്രമത്തിന്‍റെയും മന്ത്രത്തിന്‍റെയും നേട്ടമെന്ന് മോദി