ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നയിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹൈദരാബാദ് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചത്.
ഇതിനിടെ, റാലിയില്‍ പങ്കെടുക്കാന്‍ ജെ.പി നദ്ദ ഹൈദരാബാദ് എത്തി. ഷംഷാബാദ് വിമാനത്താവളത്തിലിറങ്ങിയ നദ്ദക്ക് പൊലീസ് നോട്ടീസ് നല്‍കി. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ സെക്കന്തരാബാദില്‍ റാലിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് നദ്ദ വ്യക്തമാക്കി.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും റാലിക്കിടെ പാലിക്കുമെന്നും കൊവിഡ് നിയമം ലംഘിക്കുകയാണെങ്കില്‍ പൊലീസിന് നോട്ടീസ് നല്‍കാമെന്നും നദ്ദ പറഞ്ഞു. തന്‍റെ ജനാധിപത്യ അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ ബി സഞ്ജയ് കുമാറിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‌ച വൈകീട്ട് റാണിഗുഞ്ചിലെ മഹാത്മ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്ന് സെക്കന്തരാബാദിലെ പാരഡൈസ് റോഡ് വരെ കാന്‍ഡില്‍ ലൈറ്റ് റാലി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ജെ.പി നദ്ദയ്ക്ക് പുറമേ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Also read: വികസനത്തെ ചൊല്ലി എംപിയും മന്ത്രിയും വാക്കേറ്റവും കയ്യേറ്റവും, സാക്ഷിയായി മുഖ്യമന്ത്രി | video