വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു; മോഷ്‌ടാവ് പിടിയില്‍ - വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു
ഹൈദരാബാദ് പൊലീസാണ് തൊഴിലുടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ മോഷ്‌ടാവിനെ പിടികൂടിയത്.
![വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു; മോഷ്‌ടാവ് പിടിയില്‍ Hyderabad Police arrests burglar recovers property worth Rs 35 lakhs തെലങ്കാന ക്രൈം ന്യൂസ് ഹൈദരാബാദ് വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു ഹൈദരാബാദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10095050-1008-10095050-1609590701725.jpg?imwidth=3840)
ഹൈദരാബാദ്: തെലങ്കാനയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കവര്‍ച്ചക്കാരന്‍ അറസ്റ്റിലായി. ഇയാളില്‍ നിന്നും 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണവും, വെള്ളിയാഭരണങ്ങളും ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്തു. ഇരുപത്തൊമ്പതുകാരനായ നന്ദ കുസരജു എന്ന കവര്‍ച്ചക്കാരനെയാണ് പൊലീസ് പിടികൂടിയത്. ആധാര്‍ കാര്‍ഡില്‍ കൃത്രിമം നടത്തിയതിന് ശേഷം കെയര്‍ ഗിവറായി ജോലി നോക്കുകയായിരുന്നു ഇയാള്‍. നേരത്തെ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു ഇയാള്‍.
ഡിസംബര്‍ 31ന് ഇയാള്‍ തൊഴിലുടമയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. കുടുംബം ആശുപത്രിയില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. അംഗവൈകല്യമുള്ള വിജയ് സിതാരം കാലെയുടെ വീട്ടിലായിരുന്നു മോഷണം. വീട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നാണ് 35,00,000 രൂപ വിലവരുന്ന സാധനങ്ങളും പണവും മോഷ്‌ടിച്ചത്.