ഹൈദരാബാദ്: ബഞ്ചാര ഹില്‍സില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. സ്‌കൂളിലെ പ്രിന്‍സിപ്പലിന്‍റെ ഡ്രൈവറായ രജനി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. നാല് മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം.
മാസങ്ങളായി പീഡനത്തിനിരയായ പെണ്‍കുട്ടി ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടതോടെ മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ കുടുംബം ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 എബി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാധവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവറായിരുന്നിട്ടും രജനി കുമാറിനെ സ്‌കൂളിലെ മറ്റ് ചുമതലകള്‍ കൂടി നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.