പട്യാല (പഞ്ചാബ്) : ഭൂമി തർക്കത്തിന്‍റെ പേരിൽ ഭർത്താവ് ഭാര്യയെയും മകളെയും കൊലപ്പെടുത്തി. ദേവിഗഡ് റോഡിലെ ഭുനാർഹേരിയിൽ തിങ്കളാഴ്‌ച രാത്രിയാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ ഒരാഴ്‌ചയായി ഭുനാർഹേരിയിൽ താമസിച്ചുവരികയായിരുന്നു ബുദ്‌ലഡ സ്വദേശിയും കുടുംബവും.
ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ പേരിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂർച്ചയേറിയ വസ്‌തു ഉപയോഗിച്ചാണ് 45കാരിയായ അമ്മയെയും 19കാരിയായ മകളെയും ഇയാള്‍ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.