ETV Bharat / bharat

നിപ വൈറസിനെതിരെ മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം ആരംഭിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി - നിപ വൈറസ് വാക്‌സിൻ പരീക്ഷണം

Human Testing Of First Nipah Virus Vaccine Begins: നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചതായി ഓക്‌സ്‌ഫോർഡ് സർവകലാശാല.

Nipah virus vaccine  Oxford scientists launch vaccine  നിപ വൈറസ് വാക്‌സിൻ പരീക്ഷണം  ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി
Nipah virus
author img

By ETV Bharat Kerala Team

Published : Jan 16, 2024, 3:25 PM IST

ഡൽഹി: നിപ വൈറസിനെ പ്രതികരിക്കാനുള്ള വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ച് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി(Human Testing of first Nipah Virus Vaccine begins). യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിൻ പരീക്ഷിച്ചത്. 18 വയസിനും 55 വയസിനും ഇടയിലുള്ളവരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഡോസ് ChAdOx1 നിപ ബി വാക്‌സിൻ നൽകിയത്. നിലവിൽ 51 പേരിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഇന്ത്യയുൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളെയും ബാധിച്ച വൈറസ് ആണ് നിപ. കൂടാതെ 75 ശതമാനം കേസുകളിലും മാരകമായേക്കാവുന്ന വിനാശകരമായ രോഗം കൂടിയാണ് നിപാ വൈറസ് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ നിപ ഭീതി പടർത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ വർഷവും അതിനു മുൻപും നിപ മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. പഴംതീനി വവ്വാലുകളിലാണ് നിപ വൈറസ് കാണപ്പെടുന്നത്. വൈറസ് ബാധിതരായ വ്യക്തകളുമായോ മൃഗങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെ രോഗം പകരുമെന്നും ഗവേഷകർ പറയുന്നു.

ലോകാരോഗ്യ സംഘടന അഞ്ചാംപനിപോലുള്ള രോഗകാരികളായ പാരാമിക്‌സോ വൈറസിന്‍റെ അതേ കുടുംബത്തിൽപെട്ടതാണ് നിപ വൈറസ്. ഉയർന്ന നിരീക്ഷണം വേണ്ട മുൻ‌ഗണനാ രോഗമായി നിപ വൈറസിനെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലും നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്‌ത് 25 വർഷമായെങ്കിലും നിലവിൽ അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ കണ്ടുപിടിച്ചിട്ടില്ല.

ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത് 1998 ലാണ് . എന്നിട്ടും അതിമാരകമായ രോഗത്തിന് അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ ഇല്ലെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി നഫീൽഡ് ഡിപ്പാർട്ട്മെന്‍റ് ഓഫ് മെഡിസിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ബ്രയാൻ ആംഗസ് പറഞ്ഞു.

രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ വാക്‌സിൻ പരീക്ഷണം.ആസ്ട്രസെനക്ക കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തിന് ഉപയോഗിച്ച അതേ വൈറൽ വെക്റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോമാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ഉപയോഗിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളിൽ പദ്ധതി പ്രവർത്തിക്കുമെന്നും നിപ ബാധിത രാജ്യത്ത് കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും ഗവേഷകർ അറിയിച്ചു.

Also Read: അമിതഭാരമുള്ളവരില്‍ കൊവിഡ് വാക്‌സിൻ ഫലപ്രദമോ? പഠനങ്ങൾ പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.