ETV Bharat / bharat

Delhi high rise fire: കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം; കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍

author img

By

Published : Jun 15, 2023, 4:25 PM IST

ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിനകത്ത് കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. 11 അഗ്‌നി ശമന സേന സംഘം സ്ഥലത്തെത്തി തീയണച്ചു.

Terrified students escape precariously dangling from a rope  huge fire broke out in coaching center in Delhi  Delhi high rise fire  ഡല്‍ഹിയിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം  കയറില്‍ തൂങ്ങി രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍  ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം  അഗ്‌നി ശമന സേനകള്‍
ഡല്‍ഹിയിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: മുഖര്‍ജി നഗറില്‍ ബഹുനില കെട്ടിടത്തിലെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം. സംഭവ സമയത്ത് കോച്ചിങ് സെന്‍ററിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കയറില്‍ തൂങ്ങി രക്ഷപ്പെട്ടു. ജനല്‍ വഴി രക്ഷപ്പെടുന്നതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്.

  • #WATCH | People escape using wires as fire breaks out in a building located in Delhi's Mukherjee Nagar; 11 fire tenders rushed to the site, rescue operation underway

    (Source: Delhi Fire Department) pic.twitter.com/1AYVRojvxI

    — ANI (@ANI) June 15, 2023 " class="align-text-top noRightClick twitterSection" data=" ">

കെട്ടിടത്തില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് 11 അഗ്‌നി ശമന സേനകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാക്കിയത് കൊണ്ട് വന്‍ അപകടം ഒഴിവാക്കാനായെന്നും പൊലീസ് അറിയിച്ചു.

വിശദീകരണവുമായി ഡിഎഫ്എസ് (ഡൽഹി ഫയർ സർവീസ് ഡയറക്‌ടര്‍): ഇന്ന് ഉച്ചയ്‌ക്ക് 12.28നാണ് മുഖര്‍ജി നഗറിലെ ഗ്യാന ബില്‍ഡിങ്ങില്‍ തീപിടിത്തമുണ്ടായതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് ഡയറക്‌ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. അതൊരു കോച്ചിങ് സെന്‍ററാണെന്നും കെട്ടിടത്തിനകത്ത് വിദ്യാര്‍ഥികള്‍ കുടുങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഇതോടെ വേഗത്തില്‍ സംഘം സ്ഥലത്തെത്തുകയായിരുന്നു.

തീപിടിത്തത്തിനിടെ സ്ഥലത്തെത്തി അഗ്നി ശമന സേന വിദ്യാര്‍ഥികളെ ജനല്‍ വഴി കയറിലൂടെ താഴെയിറക്കി. ഇതിനിടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുഖർജി നഗർ വിവിധ കോച്ചിങ് സെന്‍ററുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണെന്നും അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി.

കൊല്‍ക്കത്തയിലും വന്‍ തീപിടിത്തമുണ്ടായി: ഇക്കഴിഞ്ഞ ബുധനാഴ്‌ച (ജൂണ്‍ 14) കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും വന്‍ തീപിടിത്തമുണ്ടായതായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറിലാണ് നിന്നാണ് തീ പടര്‍ന്നത്.

ലോഞ്ചില്‍ നിന്നും തീ പടര്‍ന്നതോടെ സിഐഎസ്‌എഫ് സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ വീണ്ടും ആളിപടരാന്‍ തുടങ്ങിയതോടെയാണ് അഗ്നി ശമന സേനയെ വിവരം അറിയിച്ചത്. തീപിടിത്തത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. യാത്രക്കാരുടെ സുരക്ഷ പരിശോധന നടത്തുന്നയിടത്തും അഗ്‌നിബാധയുണ്ടായി. തീപിടിത്തത്തെ തുടര്‍ന്ന് എട്ട് അഗ്നനി ശമന സേന സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതേ തുടര്‍ന്നുണ്ടായ പുകയില്‍ നിന്നും യാത്രക്കാരെ സുരക്ഷിതയിടത്തേക്ക് മാറ്റി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിവിധ ഗെയിറ്റുകള്‍ അടച്ചിട്ടു. സംഭവത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. തീ കുടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രണ വിധേയമാക്കാനായത് വന്‍ അപകടം ഇല്ലാതാക്കിയെന്ന് അഗ്നി ശമന സേന പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.