ETV Bharat / bharat

യുപിയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു; വയോധികയടക്കം 2 പേര്‍ മരിച്ചു - അഗ്‌നി ശമന സേന

ഗാസിയാബാദിലെ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം. അമിത പുക ശ്വസിച്ച് 74 കാരി മരിച്ചു. രക്ഷപ്രവര്‍ത്തനത്തിനിടെ അഗ്‌നി ശമന സേന ഉദ്യോഗസ്ഥനും പരിക്ക്.

Huge fire breaks out in a building in UP  യുപിയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു  വയോധികയടക്കം 2 പേര്‍ മരിച്ചു  ഗാസിയാബാദിലെ ഇരുനില കെട്ടിടത്തില്‍ തീപിടിത്തം  അഗ്‌നി ശമന സേന  പൊലീസ് കമ്മിഷണര്‍ രജനീഷ്‌ ഉപാധ്യായ്‌
യുപിയില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു
author img

By

Published : Jun 12, 2023, 3:41 PM IST

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വയോധിക അടക്കം രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി. 74 കാരിയും 40കാരിയുമാണ് അപകടത്തില്‍ മരിച്ചത്.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് വയോധിക മരിച്ചത്. അതേ സമയം തീപിടിത്തത്തിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് 40 കാരി മരണത്തിന് കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ലോണി അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ രജനീഷ്‌ ഉപാധ്യായ്‌ പറഞ്ഞു. ഗാസിയാബാദ് ലോനിയിലെ ലാല്‍ ബാഗ് കോളനിയിലെ കെട്ടിടത്തില്‍ ഇന്ന് രാവിലെ 6.52നാണ് തീപിടിത്തമുണ്ടായത്.

ട്രോണിക്ക സിറ്റിയില്‍ നിന്നുള്ള രണ്ട് അഗ്‌നി ശമന സേന യൂണിറ്റും സാഹിബാബാദില്‍ നിന്നുള്ള യൂണിറ്റും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങി കിടന്നവരെ കെട്ടിടത്തിന്‍റെ ചുവരുകള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിച്ചപ്പോള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ആളില്ലായിരുന്നു. രക്ഷപ്രവര്‍ത്തനത്തിനിടെ അഗ്‌നി ശമന സേന ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ടെന്ന് ചീഫ് ഫയർ ഓഫിസർ (സിഎഫ്ഒ) രാഹുൽ പാൽ പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ ഉണ്ടായ സമാന സംഭവം: ഏതാനും ആഴ്‌ചകള്‍ മുമ്പാണ് മഹാരാഷ്‌ട്രയില്‍ നിന്നൊരു സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാഗ്‌പൂരിലെ ഫാക്‌ടറിലായിരുന്നു തീപിടിത്തം. മൂന്ന് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്ന 10 പേരെ അഗ്‌നി ശമന സേന രക്ഷപ്പെടുത്തുകയും ചെയ്‌തു. തീപിടിത്തത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ തന്നെ നല്‍കണമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദേശിച്ചു.

നാഗ്‌പൂരിലുണ്ടായ ഈ തീപിടിത്തത്തിന് ഏതാനും ദിവസം മുമ്പാണ് മുംബൈയിലെ താനെയിലും ഇത്തരമൊരു വന്‍ തീപിടിത്തമുണ്ടായത്. താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലായിരുന്നു സംഭവം. ഗോഡ്‌ബന്ധര്‍ റോഡിലുള്ള കെട്ടിടത്തിലാണ് അപകമുണ്ടായത്.

രാത്രി എട്ട് മണിയോടെ കെട്ടിടത്തിന്‍റെ വിവിധ നിലകളിലായി തീ പിടിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന മുഴുവന്‍ കാറുകളും കത്തി നശിച്ചു. കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തം തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് പടര്‍ന്നു.

ബിസിനസ് പാര്‍ക്കിന് സമീപമുള്ള സിനിമ വണ്ടര്‍ മാളിലേക്കാണ് തീപടര്‍ന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടര്‍ന്നതോടെ അഗ്‌നി ശമന സേന ഉടന്‍ തന്നെ തീ അണച്ചു. ഇതോടെ നാശ നഷ്‌ടങ്ങളൊന്നും ഉണ്ടായില്ല.

also read: തിരുവനന്തപുരം ആര്യശാലയില്‍ തീപിടിത്തം, തുടരെയുള്ള സംഭവങ്ങളില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായികളും നാട്ടുകാരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.