ETV Bharat / bharat

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം - ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവോ

വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുക. ക്രെഡിറ്റ് കാർഡിന്‍റെ മുഴുവൻ പരിധിയും ഉപയോഗിക്കുന്നത് ഒരിക്കലും ഉചിതമല്ല.

how to use credit card wisely  ക്രെഡിറ്റ് കാർഡ്  ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കാം  credit card  ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവോ  credit card
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവോ
author img

By

Published : Jan 27, 2023, 12:37 PM IST

ണരഹിത ഡിജിറ്റൽ ഇടപാടുകളുടെ ഈ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണ്. ക്രെഡിറ്റ് കാർഡ് എന്നത് എടിഎം കാർഡ് പോലെ പണമിടപാടുകൾ മാത്രം നടത്താനുള്ളവയല്ല. ക്രെഡിറ്റ് കാർഡിലൂടെ റിവാർഡ് പോയിന്‍റുകൾ, കാഷ് ബാക്കുകൾ, ഡിസ്‌കൗണ്ടുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഈ പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാവ ഏത് എന്ന് തീരുമാനിക്കേണ്ടത് പ്രധാനമാണ്.

വരുമാനവും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത്. കാർഡിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ യോഗ്യതയെ അടിസ്ഥാനമാക്കി കാർഡിന്‍റെ തുക പരിശോധിക്കുക. ഉയർന്ന തുകയുള്ള കാർഡിനായാണ് നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ ഒരു പക്ഷേ അത് നിരസിക്കപ്പെട്ടേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കുന്നു.

ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കാം? ഒരു കാർഡ് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ കാർഡ് എങ്ങനെ ഉപയോഗിക്കും എന്നത് വളരെ നിർണായകമാണ്. ഉദാഹരണത്തിന്, നിങ്ങൾ ഇരുചക്രവാഹനം കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ പെട്രോളിലും ഉയർന്ന റിവാർഡ് പോയിന്‍റുകളിലും കാഷ് ബാക്ക് വാഗ്‌ദാനം ചെയ്യുന്ന ഒരു കാർഡ് തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

ഓൺലൈനിൽ ധാരാളം ഷോപ്പിങ് നടത്തുന്നവർ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ബ്രാൻഡുകളിലും ഡിസ്‌കൗണ്ട് നൽകുന്ന ഒരു കാർഡ് തെരഞ്ഞെടുക്കുന്നതാകും കൂടുതൽ പ്രയോജനം. കാഷ്ബാക്കും ഡിസ്‌കൗണ്ടുകളും പോലെയുള്ള ആനുകൂല്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ കാർഡ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം വായിക്കുക. അതിനുശേഷം മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ കാർഡ് ഉപയോഗിക്കാവൂ.

പരമാവധി പരിധി: ക്രെഡിറ്റ് കാർഡുകളിൽ ഉയർന്ന പരിധിയുണ്ടെന്ന് ഉറപ്പാക്കുക. വരുമാനവും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ പരിധി നിശ്ചയിക്കുന്നത്. എന്നിരുന്നാലും കാർഡിന്‍റെ മുഴുവൻ പരിധിയും ഉപയോഗിക്കുന്നത് ഒരിക്കലും ഉചിതമല്ല. പരിധിയുടെ 50 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ബാക്കിയുള്ള 50 ശതമാനം ആശുപത്രി പ്രവേശനം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് മാറ്റി വെയ്‌ക്കാൻ ശ്രദ്ധിക്കണം.

ബജറ്റിന്‍റെ അടിസ്ഥാനത്തിൽ: നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുക. അതിനാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് കൃത്യമായി ഒരു പ്ലാൻ തയ്യാറാക്കണം. കാർഡുകളിൽ നിന്ന് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എല്ലായ്‌പ്പോഴും അവ വിവേകത്തോടെ ഉപയോഗിക്കാൻ ശ്രമിക്കുക.

അച്ചടക്കം പാലിക്കുക: ചില ബാങ്കുകൾ കാർഡുകളിൽ വാർഷിക ഫീസ് ഈടാക്കുന്നില്ല. പക്ഷേ അതിന് പരിമിതികളുണ്ട്. പ്രതിവർഷം ഒരു നിശ്ചിത തുക ചെലവഴിക്കുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിശ്ചിത തീയതിക്ക് മുമ്പ് ബില്ലുകൾ അടയ്ക്കണം.

അച്ചടക്കത്തോടെ ഉപയോഗിക്കുമ്പോൾ മാത്രമേ ഈ കാർഡ് നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാകുകയുള്ളു എന്ന് ആക്‌സിസ് ബാങ്ക് കാർഡ്‌സ് ആൻഡ് പേയ്മെന്‍റസ് പ്രസിഡന്‍റ് സഞ്ജീവ് മോഗെ പറയുന്നു. അതിനാൽ കൃത്യമായ പ്ലാനിങ്ങോടെ മാത്രം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.