ഡിജിറ്റൽ വിപ്ലവം പല മേഖലകളിലും വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ മികവ് ഉയർത്തിക്കാട്ടാൻ നിരവധി ഉദാഹരണങ്ങൾ നമുക്കുമുന്നിലുണ്ട്. അവയിലൊന്നാണ് ഫാസ്‌ടാഗ്.
എന്താണ് ഫാസ്ടാഗ് (What is FASTag)
രാജ്യത്തെ ടോൾ പ്ലാസകളിലെ നീണ്ട ട്രാഫിക് കുരുക്ക് ഒഴിവാക്കി യാത്രകൾ സുഗമമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സംവിധാനമാണിത്. രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ വണ്ടി നിർത്തി പണം അടക്കേണ്ട സാഹചര്യം ഒഴിവാക്കി, ഓട്ടോമാറ്റിക്കായി പണം ഈടാക്കുന്ന രീതിയിലാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്.
ഇന്ത്യയുടെ അഭിമാനമായ യു പി ഐ സാങ്കേതികവിദ്യ വികസിപ്പിച്ച നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഫാസ്‌ടാഗ് വഴി ടോൾ പിരിക്കാനുള്ള വിദ്യയും വികസിപ്പിച്ചെടുത്തത്. മനുഷ്യ ഇടപെടലില്ലാതെ ടോൾ പിരിക്കുക എന്നതായിരുന്നു ഫാസ്‌ടാഗ് സംവിധാനം വികസിപ്പിക്കുമ്പോൾ കേന്ദ്രസർക്കാർ മുന്നിൽക്കണ്ട ലക്ഷ്യം.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് (FASTag) സംവിധാനം പ്രവർത്തിക്കുന്നത്. RFID ചിപ്പ് ഘടിപ്പിച്ച ഫാസ്ടാഗ് (FASTag) സ്റ്റിക്കർ രൂപത്തിൽ വാഹനത്തിന്‍റെ വിൻഡ്‌സ്‌ക്രീനിൽ ഒട്ടിക്കുന്നു. പിന്നീട് ഈ വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ വിൻഡ്സ്ക്രീനിൽ ഒട്ടിച്ച ടാഗിലെ RFID ചിപ്പുകൾ ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്യപ്പെടുകയും ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക ഈടാക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനായി ഫാസ്റ്റ്ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി പണം നിക്ഷേപിക്കേണ്ടതുണ്ട്.
ഫാസ്ടാഗ് എങ്ങനെ സ്വന്തമാക്കാം? (How to buy FASTag)
ഒരു വാഹന ഉടമക്ക് ഫാസ്‌ടാഗ് സ്വന്തമാക്കണമെങ്കിൽ നിരവധി മാർഗങ്ങളുണ്ട്. രാജ്യത്തെ പല മുൻനിര ബാങ്കുകളും ഫാസ്‌ടാഗ് സംവിധാനം ലഭ്യമാക്കുന്നുണ്ട്. ഈ ബാങ്കുകളിൽ നിന്ന് ചെറിയ തുക നൽകി ഫാസ്‌ടാഗ് വാങ്ങാൻ കഴിയും. ഇതുകൂടാതെ ടോൾ പ്ലാസകൾക്കു സമീപം സജ്ജമാക്കിയിരിക്കുന്ന പോയിന്റ് ഓഫ് സെയിൽ (പി ഒ എസ്) ഔട്ട്‌ലെറ്റുകളിൽ നിന്നും ഫാസ്റ്റാഗ് വാങ്ങാവുന്നതാണ്. ടോൾ പ്ലാസകളിൽ നിന്ന് ഫാസ് ടാഗ് എടുക്കാൻ ആർസി ബുക്ക്, മേൽ വിലാസം തെളിയിക്കുന്ന ആധാർ കാർഡ്/ വോട്ടർ ഐഡി എന്നിവയുടെ പകർപ്പ് സമർപ്പിക്കേണ്ടതുണ്ട്. ഒരു ഫാസ്റ്റാഗിന്‍റെ എംകാലാവധി അഞ്ചുവർഷമായിരിക്കും. ഒരു ഫാസ്റ്റാഗ് അക്കൗണ്ടിൽ 100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഗൂഗിൾ പേ അടക്കമുള്ള യു പി ഐ ആപ്പുകൾ വഴിയും, ഓൺലൈൻ ബാങ്കിങ് വഴിയും, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും ഫാസ്റ്റാഗ് അക്കൗണ്ടിലേക്ക് പണമടയ്ക്കാം.
ഫാസ്ടാഗ് അക്കൗണ്ടുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെ ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എയര്‍ടെല്‍ പേമെന്‍റ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡി എഫ് സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്ഡ് ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക്, കൊടക് മഹീന്ദ്രാ ബാങ്ക്, സിണ്ടിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, എന്നിവയൊക്കെ ഫാസ്ടാഗ് അക്കൗണ്ടുകള്‍ നല്‍കുന്നു. ഇതിനു പുറമേ പുതിയ വണ്ടി വാങ്ങിക്കുമ്പോള്‍ ഓട്ടോ മൊബൈല്‍ കമ്പനികളും വാഹനങ്ങള്‍ക്ക് ഫാസ്ടാഗുകള്‍ നല്‍കാറുണ്ട്.
ഗൂഗിൾ പേ ഉപയോഗിച്ച് എങ്ങനെ ഫാസ്റ്റാഗ് റീചാർജ് ചെയ്യാം (How to recharge FASTag using G Pay)
- നിങ്ങളുടെ ഫോണിൽ Google Pay ആപ്പ് തുറക്കുക
- "ന്യൂ പേമെന്റ് " ബട്ടണിൽ ടാപ്പ് ചെയ്യുക.
- "ബിൽ പേമെന്റ്" തിരഞ്ഞെടുക്കുക.
- "ഫാസ്ടാഗ്" തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഫാസ്ടാഗ് നൽകിയ ബാങ്ക് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ വാഹന നമ്പർ നൽകുക.
- നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക.
- "പേ" ബട്ടണിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ UPI പിൻ നൽകിയശേഷം "പേ" ബട്ടണിൽ വീണ്ടും ടാപ്പ് ചെയ്യുക.
ഗൂഗിൾ പേയിലേതിന് സമാനമായി ഫോൺ പേ, പേ ടി എം തുടങ്ങിയ യു പി ഐ ആപ്പുകൾ ഉപയോഗിച്ചതും ഫാസ്റ്റാഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യാവുന്നതാണ്.
ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെന്തു കൊണ്ട്? (Why FASTag Valets black listed)
സാധാരണ ഗതിയില്‍ നിങ്ങളുടെ വാഹനം ഒരു ടോള്‍ പ്ലാസ വഴി കടന്നു പോകുമ്പോള്‍ നിങ്ങളുടെ ഫാസ്ടാഗ് വാലറ്റില്‍ ആവശ്യത്തിന് പണമില്ലാതെ വരികയാണെങ്കില്‍ നിങ്ങളുടെ ഫാസ്ടാഗ് വാലറ്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. ഫാസ്ടാഗില്‍ പണമില്ലാതിരിക്കെ ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ലൈന്‍ വഴി നിങ്ങള്‍ കടന്നു പോകാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. 48 മണിക്കൂര്‍ നേരത്തേക്കാണ് ഇങ്ങിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുക. സാധാരണ ഗതിയില്‍ നമ്മളൊരു ഫാസ്ടാഗ് എടുക്കുമ്പോള്‍ 200 രൂപ കരുതല്‍ ധനമായി വാങ്ങിക്കാറുണ്ട്. ഈ തുക അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുദ്ദേശിച്ചുള്ളതാണ്. നിങ്ങളുടെ വാലറ്റില്‍ പണം തീര്‍ന്നുപോകുന്നഘട്ടത്തില്‍ ഈ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും പണം നിങ്ങളറിയാതെ തന്നെ അടക്കും. പിന്നീട് നിങ്ങള്‍ ഫാസ്ടാഗ് വാലറ്റ് റീചാര്‍ജ് ചെയ്യുമ്പോള്‍ ആദ്യം സെക്യൂരിറ്റി ഡെപ്പോസിറ്റായ 200 രൂപ പുനസ്ഥാപിക്കപ്പെടുകയാണ് ആദ്യം ചെയ്യുക. കഴിച്ച ബാക്കി തുകയാവും നിങ്ങളുടെ ഫാസ്ടാഗ് വാലറ്റില്‍ വരവ് വെക്കപ്പെടുക.
ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഫാസ് ടാഗ് അക്കൗണ്ട് ആക്റ്റിവേറ്റ് ആക്കാനാകുമോ ? (How to reactivate blacklisted FASTag card)
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹെല്‍പ്പ് ഡെസ്ക് ഇടപെടലിലൂടെ മാത്രമേ നിങ്ങളുടെ ഫാസ്ടാഗ് വാലറ്റ് വീണ്ടും ആക്റ്റിവേറ്റ് ആവുകയുള്ളൂ. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കസ്റ്റമര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1033 ലേക്ക് വിളിച്ച നിങ്ങള്‍ക്ക് ഫാസ്ടാഗ് റീ ആക്റ്റിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.
എളുപ്പത്തിൽ ഫാസ്റ്റാഗ് ബാലൻസ് അറിയാൻ ( How to Check FASTag balance)
- ടോൾ ബൂത്ത് വഴി ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്ന് ഒരു തുക ഈടാക്കുമ്പോഴെല്ലാം നിങ്ങൾക്ക് ഒരു എസ് എം എസ് ലഭിക്കും. ഈ എസ് എം എസിൽ ഈടാക്കിയ തുക കാണിക്കുന്നതിന് പുറമേ ഫാസ്ടാഗ് അക്കൗണ്ടിൽ നിലവിലുള്ള ബാലൻസും ലഭിക്കും.
- ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതിനുള്ള ഏറ്റവുമെളുപ്പത്തിലുള്ള മാർഗമാണ് മിസ്ഡ് കോൾ സംവിധാനം. 8884333331 ഏന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയാൽ നിങ്ങൾക്ക് ഫാസ്ടാഗ് ബാലൻസ് അറിയാൻ കഴിയും. എൻ എച്ച് എ ഐയുടെ പ്രീപെയ്ഡ് വാലറ്റിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീപെയ്ഡ് ഫാസ്ടാഗ് ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഈ സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.
ഫാസ് ടാഗ് ഇല്ലെങ്കിൽ?
ഫാസ്ടാഗില്ലാത്ത വാഹനം ഫാസ്ടാഗ് ഉള്ള ബൂത്തിലൂടെ കടക്കാൻ ശ്രമിച്ചാൽ ടോൾ തുകയുടെ ഇരട്ടി പിഴയൊടുക്കേണ്ടി വരും. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ ഫാസ്റ്റാഗ് ബൂത്തിലൂടെ കടക്കാൻ ശ്രമിച്ചാൽ ടാഗ് ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഫാസ്ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികൾ
ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികൾ സമർപ്പിക്കാൻ എൻ എച്ച് എ ഐക്ക് കീഴിലുള്ള ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1033 എന്ന നമ്പറിലേക്ക് വിളിക്കാം. ഈ നമ്പറിൽ പരാതിപ്പെട്ടാൽ ദ്രുതഗതിയിൽ പ്രശ്നപരിഹാരമുണ്ടാകുന്നതാണ്.