ചിങ്ങം : എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും.
കന്നി : ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്തും.
തുലാം : ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക.
വൃശ്ചികം : നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അത് അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന സമയത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.
ധനു : ബുദ്ധിമുട്ടുകള്‍ താത്കാലികമാണ്. എന്നാല്‍ മനുഷ്യന്‍ ശാശ്വതമാണ് എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുക. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക. എന്നാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളിലൂടെ തളര്‍ന്നുപോകരുത്
മകരം : നിരവധി ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിച്ചേക്കും. നിങ്ങളുടെ കച്ചവടം കുതിച്ചുയരും. ദല്ലാള്‍, വില്‍പ്പന, വായ്‌പകളുടെ പലിശ, നിക്ഷേപം എന്നിവ നിങ്ങളുടെ ഖജനാവ് നിറയ്ക്കും. നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം പ്രതീക്ഷിക്കാം. എന്നിരുന്നാലും, കുട്ടികളുടെ പഠനം ഉത്കണ്ഠയ്ക്ക് കാരണമാകും.
കുംഭം : വ്യക്തിത്വത്തിലെ വികാര വശവും വിവേക വശവും തമ്മിൽ ഒരു സന്തുലനാവസ്ഥ ഉണ്ടാക്കൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ജോലിയിൽ സന്തോഷം കണ്ടെത്തുകയും വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ വിജയകരമായി കൂട്ടിക്കലർത്തുകയും ചെയ്യും. സാമ്പത്തികപരമായി കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസ്സാരമായ വിഷയങ്ങളിൽ മനസ്സ് വ്യാപൃതമായിരിക്കും.
മീനം : സാമ്പത്തിക രംഗം ലാഭകരമാകാനുള്ള ഒരു ഉറപ്പായ സാധ്യത ഇന്നുണ്ട്. ബിസിനസ്സിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്ക മികവോ പൊതു ബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. കൂടാതെ വിദേശത്തുനിന്നോ അപ്രതീക്ഷിത മാർഗ്ഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നു ചേരാം. ലാഭം എടുക്കുകയും അത് ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.
മേടം : മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും പ്രയോജനപ്രദങ്ങളായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
ഇടവം : സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും കഠിനാധ്വാനിയും ആണെങ്കിലും നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദസംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.
മിഥുനം : ജനങ്ങള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും അത് നിങ്ങളെ പ്രകോപിതനാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് നിങ്ങള്‍ സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. ജനങ്ങള്‍ നിങ്ങളുടെ നൂതന ആശയങ്ങളേയും പ്രതിഭയേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
കര്‍ക്കിടകം : മാറ്റങ്ങൾ അതിന്‍റെ വഴിക്ക്പോവുകയും നിങ്ങൾ നിങ്ങളെത്തന്നെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുകയും ചെയ്യും.സൗമ്യനും ശാന്തനുമായിരിക്കുക. സാഹചര്യങ്ങളിലുള്ള മാറ്റത്തോട് യൊജിച്ചുപോകുകയാണെങ്കിൽ നിങ്ങളുടെ ജോലി കൂടുതൽ ലളിതമാകും. ഇന്ന് വിജയദിവസമാക്കാനുള്ള താക്കോൽ തമാശയും വിനോദവുമായിരിക്കും.