ചിങ്ങം : ഇന്ന് ഈ രാശിയിലുള്ളവർ തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കിയാൽ പ്രതീക്ഷിച്ചപോലെ വേണ്ട കാര്യങ്ങള്‍ നല്ല രീതിയിൽ നടക്കും. ഉറച്ച തീരുമാനങ്ങൾ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്തുതീര്ക്കാന് സഹായിക്കും. സർക്കാർ ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. വ്യവസായ ആവശ്യങ്ങൾക്ക് നല്ല ദിവസമാണ്. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി : ഇന്ന് ഈ രാശിയിലുള്ളവരുടെ ക്ഷമ പരീക്ഷിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവരും. അഭിമാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്നത്തെ ദിവസം നിയമനടപടികള്‍ക്ക് നല്ല ദിവസമായിരിക്കില്ല. ചെലവുകൾ വര്‍ധിക്കാം. സാമൂഹ്യപരമായ വിഷയങ്ങളിൽ പങ്കാളിത്തം കൂട്ടുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
തുലാം : ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും. ജോലിയുടെ കാര്യത്തിൽ പിരിമുറുക്കങ്ങൾ ഉണ്ടാകാം. എന്നാൽ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും തീരുമാനങ്ങൾ എടുക്കുക.
വൃശ്ചികം : ഇന്നത്തെ ദിവസം ജീവിതത്തിൽ പല നിർണായക സംഭവങ്ങളും ഉണ്ടാകാം. നിങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചുറ്റുമുള്ളവരെ സ്വാധീനിക്കും എന്നതുകൊണ്ട് വളരെ ശ്രദ്ധയോടെ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുക.
ധനു : അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്കണ്ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല.
മകരം : തൊഴില്‍പരമായി എല്ലാം നല്ലനിലയിലായിരിക്കും. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ശാന്തമായ മനസോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ഔദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദന തോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണകാര്യത്തില് ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്ഷമുണ്ടായേക്കാവുന്നതുകൊണ്ട് സൂക്ഷിക്കുക.
കുംഭം : ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി മുന്നോട്ടുപോകുക. ഇന്ന് നിങ്ങള്‍ ഒരേസമയം ദൃഢനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര, പരസ്പരം സമാശ്വാസം പകരുന്ന സാമീപ്യം എന്നിവയൊക്കെ മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം നല്‍കിയേക്കാം. ഭിന്ന സാംസ്കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.
മീനം : ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കുക. ഊര്‍ജസ്വലതയോടെ വ്യക്തമായ തീരുമാനങ്ങൾ ഓരോ വിഷയങ്ങളിലും എടുക്കുക.ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമായിരിക്കും. പതിവുജോലികള്‍ അനായാസം ചെയ്തുതീര്‍ക്കും.
മേടം : കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. മെഡിക്കൽ പ്രൊഫഷനുകളിലും പൊതു സേവനങ്ങളിലും ഉള്ള ആളുകൾക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.
ഇടവം : നിങ്ങളുടെ കഴിവുകൾ പ്രകടമാക്കാൻ ലഭിച്ച ഒരു ദിവസമാണ് ഇന്ന്. കാര്യക്ഷമതയോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ അത് ശ്രദ്ധിക്കപ്പെടാതെ പോകില്ല. നിങ്ങളുടെ മികച്ച പ്രവർത്തനത്തിന്റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും.
മിഥുനം : നിങ്ങളുടെ ഹൃദയം ബുദ്ധിയേക്കാൾ മുൻഗണന വികാരങ്ങൾക്ക് നൽകും. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും മനസ് മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികം പേരും. എങ്കിലും നല്ല വാർത്തകൾ ഇന്നത്തെ ദിവസം പ്രതീക്ഷിക്കാം.
കര്‍ക്കടകം : ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ നല്ല ദിവസം. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. മുൻകൂട്ടിയുള്ള ആസൂത്രണം ധാരാളം സമയം ലാഭിക്കുന്നു. ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.