ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശാരീരികവും മാനസികവുമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള ഒത്തുചേരലിനുള്ള സമയമാണിത്. ബന്ധങ്ങളിലെ ഊഷ്‌മളത എപ്പോഴും കാത്തു സൂക്ഷിക്കുക. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താനുള്ള സാധ്യത കാണുന്നു.
കന്നി: കന്നി രാശിക്കാര്‍ക്ക് ഇന്ന് മനോഹരമായൊരു ദിവസമാണ്. ബിസിനസ് പങ്കാളികളില്‍ നിന്ന് നേട്ടമുണ്ടാകും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. ഇന്നത്തെ സന്ധ്യ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. മനസിന്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.
തുലാം: സൃഷ്‌ടി പരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദ അന്തരീക്ഷം ഉത്‌പാദന ക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.
വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. നിങ്ങളുടെ അതിവൈകാരികതയ്‌ക്കും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌കണ്ഠയും മാനസികപിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ യോചിച്ച സമയമല്ല. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് യാത്രയും മാറ്റിവെക്കുകയാണ് നല്ലത്.
ധനു: ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കും വന്നുചേരുക. ആദ്യപകുതിയില്‍ മനസും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്കുശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം, പ്രത്യേകിച്ച് സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളില്‍. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാൽ, പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം: ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായൊരു ദിവസമാണ്. ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് വന്നു ചേരും. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് കാട്ടിത്തരും.
കുംഭം: നിങ്ങൾ യാഥാർഥ്യത്തെക്കാൾ ഉപരി ഭാവനാലോകത്ത് ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. ഉള്ളതിൽ സന്തോഷം കണ്ടെത്തുക. തൊഴിൽമേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.
മീനം: നിങ്ങളുടെ ഊര്‍ജം മുഴുവന്‍ സംഭരിച്ച് അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ഒരു ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. വീട്ടിലെ ആഹ്ളാദാന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രിക്കണം.
മേടം: ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്‌ത്ര വിദ്യാർഥിയോ കലാവിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.
ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസമാണിന്ന്. നിങ്ങളുടെ ജോലി അഭിനന്ദന പ്രവാഹത്താല്‍ മൂടപ്പെടും. ഇത് പേരും പ്രശസ്‌തിയും സാമൂഹിക അംഗീകാരവും വര്‍ധിപ്പിക്കും. കൂടാതെ, സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
മിഥുനം: ദിവസം മുഴുവനും മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ താത്‌പര്യങ്ങളിൽ ആയിരിക്കും നിങ്ങൾ സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ഇന്നത്തെ ദിവസം ഉചിതമാണ്.
കര്‍ക്കടകം: സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നതുകൊണ്ട് കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനശാസ്‌ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.