ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 11 വെള്ളി)

ഇന്നത്തെ ജ്യോതിഷഫലം…

Horoscope  daily horoscope  daily horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം  ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ വാരഫലം  horoscope  ജ്യോതിഷഫലം  നവംബര്‍ 11 ജ്യോതിഷഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  കര്‍ക്കടകം
Horoscope | നിങ്ങളുടെ ഇന്ന് (നവംബര്‍ 11 വെള്ളി)
author img

By

Published : Nov 11, 2022, 7:13 AM IST

ചിങ്ങം: ദൃഢനിശ്ചയവും ആത്മവിശ്വാസവും നിങ്ങളെ ഉയർച്ചയിലേക്ക് നയിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയിൽ ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മികവുറ്റ പ്രവർത്തനത്തിൽ മേലുദ്യോഗസ്ഥർ അഭിനന്ദിക്കും.

ഇത് കൂടാതെ കുടുംബസ്വത്തും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തികമായി ഇന്ന് നേട്ടം കൈവരിക്കാനുമുള്ള സാധ്യതയുണ്ട്.

കന്നി: ഇന്ന് നിങ്ങൾക്ക് ആത്മീയമായ ഉണർവ് നൽകുന്ന ഒരു ദിവസമായിരിക്കും. പ്രാര്‍ഥനയോടെയോ ആരാധനാലയങ്ങൾ സന്ദര്‍ശനം നടത്തിയോ ആയിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുക. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് വളരെ നല്ല സമയമാണ്.

തുലാം: പെട്ടെന്നുണ്ടാകുന്ന കോപം നിങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മുന്‍കോപം നിങ്ങളെ നാശത്തിലേക്ക് നയിക്കും. ധ്യാനത്തിനായും ആത്മീയകാര്യങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മനസിന് സന്തോഷം നൽകും. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് പണം സൂക്ഷിച്ച് ചെലവാക്കുക.

വൃശ്ചികം: ഇന്ന് നിങ്ങൾ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടയാകും. അവരോടൊപ്പം സമയം ചെലവഴിക്കുന്നത് മനസിന് സന്തോഷം നൽകും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രവർത്തനത്തിന് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കും.

ധനു: കുടുംബത്തിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. സാമ്പത്തികമായി ഇന്ന് നേട്ടം കൈവരിക്കും.

മകരം: ഇന്നത്തെ ദിവസം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയുമായിരിക്കും നിങ്ങൾ ആരംഭിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തും. മികച്ച ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനം നിങ്ങൾക്ക് വിജയം നൽകും.

കുംഭം: മറ്റുള്ളവരോട് സമീപനം പ്രശ്‌നഘട്ടങ്ങളിൽ നിങ്ങൾക്ക് സഹായകരമാകും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കും. നിങ്ങളുടെ സ്‌നേഹിതരാല്‍ നിങ്ങളുടെ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം: നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ളവർ നിങ്ങളെ പുകഴ്ത്താനുള്ള അവസരം ഇന്ന് ഉണ്ടാകും. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാൾ കൂടുതല്‍ വിജയത്തിൽ ഇന്ന് നിങ്ങൾ എത്തും. നിങ്ങളുടെ ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങൾക്ക് സാധാരണ ദിവസമാണ്. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങള്‍കൊണ്ട് അസ്വസ്ഥമായിരിക്കും. മാനസിക അസ്വസ്‌ഥത ആരോഗ്യം കൂടുതൽ മോശമാക്കും. ധ്യാനത്തിൽ ഏർപ്പെടുന്നത് ആശ്വാസവും ശാന്തതയും നല്‍കും.

ഇടവം: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കടാക്ഷിക്കും. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങൾക്ക് ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള സാധ്യതയുമുണ്ട്.

മിഥുനം: നിങ്ങളുടെ കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിച്ച് പെരുമാറുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യതയുണ്ട്.

കര്‍ക്കടകം: നിങ്ങളുടെ ഊര്‍ജസ്വലത ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് നിങ്ങളെ പ്രാപ്‌തനാക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയമാണ്. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളെ മാനസികമായി സന്തോഷിപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.