ചിങ്ങം: തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതിൽ നിങ്ങൾ സംതൃപ്തനാകും. നിങ്ങളുടെ അനുനയപരമായ സമീപനം നഷ്ടപ്പെടുത്തരുത്. ബിസിനസ് ചിന്താഗതി നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങളിൽ സഹായകരമാകും.
കന്നി: ഇന്നത്തെ ചില പ്രശ്നങ്ങൾ നിങ്ങളെ വേദനിപ്പിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഒരു കോഴ്സിൽ ചേരുന്നതിനുള്ള സാധ്യതയുണ്ട്. ചില സാങ്കൽപ്പിക ആനന്ദത്തിന് കാരണമായ ഒരു സംഭാഷണത്തിന്റെ സാധ്യതയും ഉണ്ട്.
തുലാം: നിങ്ങൾക്ക് ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.
വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ നിങ്ങൾ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.
ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ല. എങ്കിലും, അത് നാളേക്കുള്ള പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട്-ടൈം കോഴ്സിൽ ചേർന്ന് നിങ്ങളുടെ കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത് നിങ്ങളുടെ ഇടം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്.
മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ മനസ് മുഴുവൻ സ്നേഹമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച് അവ പങ്കുവെക്കുകയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും.
കുംഭം: നിങ്ങളുടെ ക്രഡിറ്റ് കാർഡിനെ ശപിച്ചുകൊണ്ട് നിങ്ങൾ ഓർക്കാതെ വാങ്ങിയ സാധനത്തിന്റെ വില നൽകേണ്ടി വരും. ഇത് നിങ്ങളേ കുറച്ച്കൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.
മീനം: ഇന്ന് മനക്ലേശത്തിന്റെ ആവശ്യമില്ല. നിങ്ങൾ ഉദാരമനസ്കനും ക്ഷമയുള്ളവനുമായിരിക്കും. എന്നാൽ, മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.
മേടം: ജോലിയുടെ സമ്മർദം ഇന്ന് നിങ്ങളെ അലട്ടും. എന്നിരുന്നാലും, നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടയുന്നില്ല. മറ്റുള്ളവരെ നിങ്ങൾ സഹായിക്കും. ജീവിതത്തിൽ മുന്നേറുക എന്നത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം
ഇടവം: ഈ ദിവസം തര്‍ക്കങ്ങള്‍ക്ക് ഏറെ സാധ്യതയുള്ളതാണ്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങൾക്ക് നല്ല പ്രതികരണവും സ്വീകാര്യതയും ലഭിക്കും.
മിഥുനം: ഇന്നത്തെ പ്രശ്നങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണെങ്കിലും സമയമെടുത്ത് നിങ്ങൾ അത് പരിഹരിക്കും. പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. സഹിഷ്ണുതയും കഠിനാധ്വാനവും പ്രതിഫലദായകമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കുന്നത് കൂടുതൽ ഫലം ചെയ്യും. നിങ്ങൾക്ക് ചുറ്റുമുള്ളവരെ നിങ്ങൾക്കിന്ന് മനസിലാക്കാൻ കഴിയും.
കര്‍ക്കടകം: ഇന്ന് ഉച്ചത്തിരിഞ്ഞ് നിങ്ങൾ നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി സമയം ചെലവഴിക്കും. ഇന്ന് നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു ഇടപാട് ഉറപ്പിക്കാനാകും. വൈകുന്നേരത്തോടെ നിങ്ങൾ ഒരു ഉയർന്ന തലത്തിലെത്തും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും.