ചിങ്ങം: നിങ്ങൾക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങൾ ലഭ്യമായ ശ്രോതസ്സുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉല്പ്പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.
കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും.
തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല നിങ്ങൾക്ക്; പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുക തന്നെ ചെയ്യും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ദ്ധനയുണ്ടാകും. 'മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തി പ്രകടിപ്പിക്കും; അതുപോലെ തന്നെ ജീവിത പങ്കാളിയും.
ധനു: നിങ്ങളുടെ ഏറ്റവും അടുത്തവർക്ക് വേണ്ടി നിങ്ങൾ അൽപ സമയം ഇന്ന് ചിലവഴിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുടുംബം കഴിഞ്ഞാൽ, കൂട്ടുകാരും അവരുടെ പങ്ക് ചേരും. വളരെ ഉല്സാഹഭരിതവും, കൗതുകകരവുമായ ഒരു രാത്രി നിങ്ങൾക്കായി ഇന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
മകരം: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങള്‍ക്ക് മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് വൃത്തിയുള്ള ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും, മറ്റേത് ഗുണകരമല്ലാത്ത വശങ്ങളിൽ അല്പം കുറവായിരിക്കും. ബൌദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇതുനല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും നിങ്ങൾ മികവ് പുലർത്തും, മറ്റുള്ളവരിൽ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കൊണ്ട് മതിപ്പുളവാക്കും.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക, കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ - അല്ലെങ്കില്‍ കപടമായ - ചിന്തകൾ, അശുഭാപ്തിവിശ്വാസം എന്നിവയ്ക്ക് നിങ്ങള്‍ അടിമപ്പെട്ടേക്കാം. നിങ്ങളുടെ ചിന്തകളെ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.
മീനം: നിങ്ങൾക്കിന്ന് ടാസ്കുകളോട് (ചില കൃത്യങ്ങളോട്) സഹകരിക്കാനും രണ്ട് ഗ്രൂപ്പുകളിൽ ഒരേ സമയം പങ്കു ചേരാനു സാധിച്ചില്ല എന്നു വരാം. എന്തായാലും ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യുക. നിങ്ങൾ നിങ്ങളുടെ കഴിവ് തെളിയിക്കുകയും, എല്ലാവരും നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. സ്ത്രീകൾ ഇന്ന് ലാഭമുണ്ടാക്കുകയും ശാക്തീകരിക്കപ്പെട്ടതായി അവർക്ക് തോന്നുകയും ചെയ്യും.
മേടം: മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷേ നിങ്ങള്‍ അതില്‍ക്കൂടുതല്‍ ചെയ്യേണ്ടതായിരുന്നു; സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവെയ്ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ഇന്ന് ചിലവുകളും കുറയ്‌ക്കേണ്ടിവരും.
ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം ഗണേശന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍ കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സിമ്പോസിയങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ക്ക് സാഹിത്യത്തില്‍ താല്പര്യം തോന്നാം.
മിഥുനം: ചഞ്ചലവും സന്നിഗ്‌ധവുമായ ഒരു മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാകരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളേയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.
കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അതു നിങ്ങൾക്കായി ഒരു വിജയസാഹചര്യം സൃഷ്ടിക്കുമ്പോള്‍, കച്ചവടക്കാരെയും അതു സഹായിക്കും. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക, അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക തുടങ്ങിയവക്കുള്ള സാധ്യതകള്‍ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.