തീയതി: 26-08-2023 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: ചിങ്ങം ശുക്ല ദശമി
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 06:14 AM മുതൽ 07:47 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 7:50 AM മുതല്‍ 8:38 AM വരെ
രാഹുകാലം: 09:20 AM മുതല്‍ 10:53 AM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:37 PM
ചിങ്ങം : സർഗാത്മക കഴിവുകൾ പുറത്തു കൊണ്ടുവരാൻ പറ്റിയ ദിവസമാണ്. നിങ്ങളുടെ മികച്ച ആശയവിനിമയവും പ്രസംഗ നൈപുണ്യവുമെല്ലാം ഉപയോഗപ്പെടുത്തും. ജോലിയിൽ നിങ്ങളുടെ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെ മറികടക്കാനാകും.
കന്നി : ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിരിക്കും. ഉച്ചകഴിയുന്നതോടെ എല്ലാ കാര്യങ്ങളിലും നേരിയ തടസം അനുഭവപ്പെട്ടേക്കാം. എന്നാൽ എല്ലാ പിരിമുറുക്കവും നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ ഇല്ലാതാകും.
തുലാം : അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. നിങ്ങൾക്ക് ആരോടെയെങ്കിലും പ്രവൃത്തിയിൽ എതെങ്കിലും രീതിയിൽ അസംതൃപ്‌തി തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അതോടെ ആ പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്കാകും. വ്യാപാരത്തിൽ നിങ്ങൾക്ക് ധനലാഭം പ്രതീക്ഷിക്കാം.
വൃശ്ചികം : ദിവസത്തിന്‍റെ ആദ്യ ഭാഗത്തിൽ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് ക്ഷീണം അനുഭവപ്പെട്ടേക്കാം. എന്നാൽ ആഗ്രഹിച്ച കാര്യങ്ങൾ നല്ല രീതിയിൽ നടത്താനും ലക്ഷ്യം കാണാനും നിങ്ങൾക്കാകും.
ധനു : ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവും അഭിരുചിയും പ്രശംസിക്കപ്പെടും. ദിവസത്തിന്‍റെ അവസാനം നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള സമയം ആനന്ദം നൽകും.
മകരം : ജോലിസ്ഥലത്ത് അനാവശ്യകാര്യങ്ങളിൽ ഇടപെട്ട് സമയ നഷ്‌ടവും മാനസിക അസ്വസ്ഥതയും ഉണ്ടാകാം. വാണിജ്യപരമായ പുതിയ തുടക്കങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. വീഴ്‌ച്ചകളിൽ പതറാതെ കഠിനാധ്വാനം ചെയ്‌താൽ അതിന്‍റെ ഫലം ലഭിക്കും.
കുംഭം : ഇന്ന് ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും നിങ്ങൾക്ക് മികവുണ്ടാകും. കർമനിഷ്‌ടമായ നിങ്ങളുടെ പ്രവൃത്തിക്കായിരിക്കും ഫലത്തേക്കാൾ കൂടുതൽ മുഗണന നൽകുക.
മീനം : ഏറെ പ്രയോജനപ്രദമായ ഒരു ദിവസമായിരിക്കും. പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ആഘോഷത്തിന്‍റെതാണ്. ആവോളം ആഘോഷിക്കുക.
മേടം : സുഹൃത്തുക്കളോടും കുടംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കുന്നത് മനസിന് സന്തോഷം നൽകും. ഇന്ന് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശുഭസമാപ്‌തിയിലെത്തും.
ഇടവം : സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. ഉച്ച കഴിഞ്ഞുള്ള സമയം മാനസിക പിരിമുറുക്കവും സമ്മർദവും നിറഞ്ഞതായിരിക്കും. എന്നാൽ വൈകുന്നേരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമിപ്യം കൊണ്ട് സന്തോഷം നിറഞ്ഞതായിരിക്കും.
മിഥുനം : ഇന്നത്തെ ദിവസം ഭക്ഷണ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. പുതിയ ഒരു ജോലി ആരംഭിക്കാനിടയുണ്ട്. ജോലിയിൽ നിങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുക. വൈകാരികമായ സന്ദർഭങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കര്‍ക്കടകം : ദിവസത്തിന്‍റെ ആദ്യഭാഗം സുഖകരമായിരിക്കില്ല. ജോലിസ്ഥലത്ത് ഇന്ന് മോശമായ ദിവസമായിരിക്കും. ശാരീരിക അലസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യായാമം ചെയ്യുന്നത് മനസിന് സമാധാനം നൽകും. സാഹസിക വിനോദങ്ങൾ പരീക്ഷിച്ചേക്കാം.