തിയതി: 05-09-2023 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: ചിങ്ങം കൃഷ്‌ണ ഷഷ്‌ടി
നക്ഷത്രം: ഭരണി
അമൃതകാലം: 12:12 PM മുതല്‍ 01:55 PM വരെ
വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:38 PM മുതല്‍ 11:50 PM വരെ & 03:27 PM മുതല്‍ 04:59 PM വരെ
രാഹുകാലം: 06:14 AM മുതല്‍ 09:18 AM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:31 PM
ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റം വരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതിനാല്‍ ഇന്ന് നിങ്ങൾ തലച്ചോർ പറയുന്നത് കേൾക്കുക. ഇന്ന് വീട് നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്.
കന്നി: ഇന്ന് നിങ്ങൾ ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. നിങ്ങളുടെ ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നാലും ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കും തോറും നിങ്ങളുടെ വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.
തുലാം: നിങ്ങളുടെ ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കുകയും ഇന്ന് ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്കിന്ന് സാധിച്ചേക്കാം.
വൃശ്ചികം: ഇന്ന് തിരക്കുപിടിക്കാതിരിക്കാൻ ശ്രമിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് നല്ലവണ്ണം ആലോചിക്കുക. കാരണം നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല.
ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളിൽ പ്രണയിതാവുമായി സമയം ചെലവഴിക്കുകയും അവരെ നിങ്ങളുടെ കരുതൽ, പരിപാലനം, പരിരക്ഷ എന്നിവ അറിയിക്കുകയും ചെയ്യുക.
ധനു: ഇന്ന് സാമാധാനപരമായി നിങ്ങളെത്തന്നെ വിലയിരുത്തുക. വികാര വിസ്ഫോടനങ്ങൾ നിങ്ങളെ മറ്റുള്ളവരുടെ മുൻപിൽ വികാരാധീനനായി ചിത്രീകരിച്ചേക്കാം. ഉച്ചയ്ക്ക് ശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം.
മകരം: ഇന്ന് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ദിവസമാണ്. ജോലിസംബന്ധമായി കാര്യങ്ങൾ ചെയ്‌ത് തീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മതിയായ സമയം ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. കാരണം അവയിൽ ദുരുദ്ദേശ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിദ്യാർഥിയാണെങ്കിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷിക്കുന്നത് കൊണ്ട് ഇന്ന് നിങ്ങൾക്ക് ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇന്ന് മുഴുവൻ ഉചിതമായ ദിവസം തന്നെയാണ്.
മീനം: പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും സുന്ദരമായ ഒരു ദിവസമാണിന്ന്. പ്രണയിക്കുന്നവർക്ക് ഇന്ന് പ്രണയാതുരമായ ദിവസമായിരിക്കും. തൊഴിൽമേഖലയിലും നിങ്ങളെ മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം: ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത് സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം.
ഇടവം: എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ നിങ്ങളിൽ ഉണ്ടാകാം. ഉച്ചയ്ക്ക് ശേഷം യാത്രക്ക് നന്നാവില്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണമായിരിക്കാം.
മിഥുനം: ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും നിങ്ങൾ ബിസിനസ് ഇടപാടുകളിൽ ബന്ധിതനാണെന്ന് തോന്നിയേക്കാം. കൂടാതെ ബിസിനസ് യാത്രകൾ വരെ വേണ്ടി വന്നേക്കാം. എന്നാൽ ജോലിസംബന്ധമായ വിജയത്തിൽ നിങ്ങൾക്ക് ഇന്ന് ആഘോഷിക്കാൻ സാധിക്കും.
കര്‍ക്കിടകം: ഇന്ന് നിങ്ങൾക്ക് തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ എതിരാളികളേക്കാൾ ബിസിനസിൽ മുന്നേറുന്നത് കൊണ്ട് വിഷമിക്കാൻ ഒന്നും തന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.