ETV Bharat / bharat

Horoscope Today 16th October 2023 : നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 16 തിങ്കള്‍ 2023) - മിഥുനം

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope Prediction Today  Horoscope Today 16th October 2023  നിങ്ങളുടെ ഇന്ന്‌  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope Today 16th October 2023
author img

By ETV Bharat Kerala Team

Published : Oct 16, 2023, 7:21 AM IST

തീയതി: 16-10-2023 തിങ്കള്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: കന്നി ശുക്ല ദ്വിതീയ

നക്ഷത്രം: ചോതി

അമൃതകാലം: 01:39 PM മുതല്‍ 03:08 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 12:37 PM മുതല്‍ 01:25 PM വരെ & 03:01 PM മുതല്‍ 03:49 PM വരെ

രാഹുകാലം: 07:42 AM മുതല്‍ 09:11 AM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:06 PM

ചിങ്ങം : നല്ല ആരോഗ്യം കൈവരിക്കുകയും, സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. ചങ്ങാതിമാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോവുകയും കുറച്ചുദിവസം അവിടെ തങ്ങുകയും ചെയ്യും. അഭിവൃദ്ധി ഉണ്ടാകാനും സാധ്യത.

കന്നി: ആരോടും മധുരമായി സംസാരിക്കാൻ നിങ്ങള്‍ക്ക് കഴിയും. മറ്റുള്ളവര്‍ നിങ്ങളില്‍ ആകൃഷ്‌ടരാവുകയും മാതൃകയാക്കുകയും ചെയ്യും. കുടുംബവും സുഹൃത്തുക്കളും നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു.

തുലാം: സർഗാത്മകതയും കലാപരമായ ചാതുര്യവും കൊണ്ട് ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. വളരെയധികം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ വന്നുചേര്‍ന്നേക്കാം. അങ്ങനെ എങ്കില്‍ ആ കാര്യങ്ങളിലേക്ക് തിരിയുക.

വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. ഒരു പതര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാൽ മാനസികമായി കൂടുതല്‍ കരുത്ത് ഉണ്ടാക്കിയെടുക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. നിരവധി പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ചുറ്റുമുള്ളവരില്‍ നിങ്ങളെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കും. എന്തുതന്നെ ഉണ്ടായാലും പതറരുത്. മാനസിക ഉല്ലാസത്തിന് സമയം കണ്ടെത്തണം. അത് നിങ്ങള്‍ക്ക് സഹായകമാകും.

ധനു: സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍, ഇന്ന് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകും. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പങ്കാളിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം: കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും ഉണ്ടാകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ച മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസ്സും ഉയരും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.

കുംഭം: എതിരാളികളുമായി ഇന്ന് വടംവലിയ്ക്ക് പോകാതിരിക്കുക.ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വന്നെത്തും.

മീനം : അധാര്‍മിക വൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. ചികിത്സ ചെലവുകള്‍ക്ക് സാധ്യതയുണ്ട്. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം: ഇന്ന് നിങ്ങൾ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. വൈകുന്നേരം പുറത്തുപോവുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്യും.

ഇടവം: നിങ്ങളുടെ വികാരവിചാരങ്ങൾ അതിന്‍റെ പാരമ്യതയിലായിരിക്കും ഇന്ന്. അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികമായ ഒരു അനുഭവത്തിനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.

മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ തീരുമാനിക്കും. ഈ മഹനീയമായ മനോഭാവം നിങ്ങൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.

കര്‍ക്കടകം : അഹിതമായ കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് അതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്നകാര്യം മനസിലാക്കുക, കഠിനാധ്വാനം ചെയ്യേണ്ടിവരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.