തീയതി: 12-10-2023 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: കന്നി കൃഷ്‌ണ ത്രയോദശി
നക്ഷത്രം: മകം
അമൃതകാലം: 09:11 AM മുതല്‍ 10:41 AM വരെ
വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 10:12 AM മുതല്‍ 11:00 AM വരെ & 04:00 PM മുതല്‍ 04:48 PM വരെ
രാഹുകാലം: 01:40 PM മുതല്‍ 04:09 PM വരെ
സൂര്യോദയം: 06:12 AM
സൂര്യാസ്‌തമയം: 06:08 PM
ചിങ്ങം: ഇന്ന് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങൾ മുഴുവന്‍ ശരിയായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്ന ദിവസമായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചില നിസാര വാക്കുതർക്കങ്ങൾ ഉണ്ടാകാന്‍ സാധ്യത. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.
കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. കുടുംബ കാര്യങ്ങള്‍ ചര്‍ച്ച നടത്തുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ അതിലൂടെ സാധിക്കും.
തുലാം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയ്‌ക്ക് സാധ്യതയുണ്ട്. ആരാധന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ ഏറെ സന്തോഷവാനായിരിക്കും.
വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഗുണകരമല്ല. മനസില്‍ അടക്കി വച്ചിട്ടുള്ള വിഷമങ്ങളെല്ലാം മറനീക്കി പുറത്ത് വരും. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം. അതില്‍ നിന്നും ആശ്വാസം നേടാന്‍ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിക്കുക.
ധനു: പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് കുറിച്ച് ചിന്തിക്കും. അതിനായി നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തും. പദ്ധതി ആരംഭിക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായേക്കാം. എന്നാല്‍ പരിശ്രമിച്ചാല്‍ വിജയം ഉറപ്പ്.
മകരം: ആരോഗ്യപരമായി നിങ്ങള്‍ക്കിന്ന് മികച്ച ദിവസമാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനാകില്ല. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വരും. ചെലവുകള്‍ കുറയ്‌ക്കാനായി അതീവ ജാഗ്രത പുലര്‍ത്തുക.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവിടാന്‍ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
മീനം: ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാന്‍ സമയമായിരിക്കുന്നു. അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. വിജയം കൈവരിക്കാന്‍ വളരെ വ്യത്യസ്‌തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
മേടം: ഇന്ന് കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചെലവാക്കേണ്ടി വരും. നേരത്തെ മാറ്റിവച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് നിങ്ങൾ ചെയ്‌ത് തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.
ഇടവം: നിങ്ങൾ ഇന്ന് കൂടുതല്‍ ക്രിയാത്മകമായും മാത്സര്യബുദ്ധിയോടെയുമായിരിക്കും ഉണ്ടാവുക. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി വിദഗ്‌ധമായി കൈകാര്യം ചെയ്യാനാകും. നിങ്ങളുടെ പ്രവര്‍ത്തനം സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കും. കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകും.
മിഥുനം: നിങ്ങള്‍ക്ക് ഇന്ന് നിരവധി കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നേരിടേണ്ടി വരുന്ന പ്രയാസങ്ങളില്‍ ശരിയായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാതെ വന്നേക്കും. കൂടുതല്‍ യുക്തിപരമായ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. ഭാവി ജീവിതത്തിന് വേണ്ടി പ്രയത്നിക്കാന്‍ തയാറെടുക്കും. പുതിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നിങ്ങൾ നടപ്പിലാക്കും. ഇങ്ങനെ അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവട് വയ്പ്പുകളും വിജയിക്കും.