തീയതി : 05-08-2023 ശനി
വർഷം : ശുഭകൃത് ദക്ഷിണായനം
ഋതു : വർഷം
തിഥി : കര്‍ക്കടകം കൃഷ്‌ണ ചതുര്‍ഥി
നക്ഷത്രം : ഉത്രട്ടാതി
അമൃതകാലം : 06:13 AM മുതൽ 07:47 AM വരെ
വർജ്യം : 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം : 7:49 AM മുതൽ 8:37 AM വരെ & 03:1 PM മുതൽ 03:49 PM വരെ
രാഹുകാലം : 09:21 AM മുതൽ 10:56 AM വരെ
സൂര്യോദയം : 06:13 AM
സൂര്യാസ്‌തമയം : 06:46 PM
ചിങ്ങം : അമിതമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നതോടൊപ്പം ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു.
കന്നി : പ്രിയപ്പെട്ടവർ ഇന്ന് നിങ്ങളോട് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
തുലാം : പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദത്തിലാക്കും.
വൃശ്ചികം : നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു : ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും. സ്വന്തം ജീവിതത്തിലെ ന്യായാധിപൻ നിങ്ങൾ തന്നെയായിരിക്കും.
മകരം : അമിതമായ ജോലിഭാരം നിങ്ങളെയിന്ന് ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദത്തിൽപ്പെടുന്നയാളല്ല. നിങ്ങൾ ഒരു ലക്ഷ്യം വച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുകയുമില്ല. അതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും.
കുംഭം : നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിച്ച് ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും ക്യത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസികമായി പിരിമുറുക്കം കുറക്കുക. വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചെലവഴിക്കുക.
മീനം : നിങ്ങളുടെ വഴിയിൽ വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവച്ച് ശീലിക്കുന്നത്, നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.
മേടം : മീറ്റിങ്ങുകളും പദ്ധതികളും ജോലികളുമായി നിങ്ങൾ ഇന്ന് മുഴുവൻ തിരക്കിലായിരിക്കും. മറ്റുള്ളവരുടെ ആശയ ദാരിദ്ര്യം മൂലം നിങ്ങളുടെ മനസ് മടുക്കുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. ഏതായാലും എല്ലാം അവസാനം ശുഭകരമായിത്തീരും.
ഇടവം : ഈ ദിവസം നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ നൽകുന്നതാണ്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം : അവിശ്വസനീയമാം വിധം ലാഭകരമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം ചുമതലകൾ വർധിക്കുന്നതാണ്. വിജയവും സമ്പൽ സമൃദ്ധിയും തലയ്ക്ക് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കര്‍ക്കടകം : നിങ്ങൾ ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.