തിയതി: 26-04-2023 ബുധൻ
വര്‍ഷം: ശുഭകൃത് ഉത്തരായനം
ഋതു: ഗ്രീഷ്‌മം
തിതി: മേടം ശുക്ല ഷഷ്‌ടി
നക്ഷത്രം: പുണര്‍തം
അമൃതകാലം: ഉച്ചയ്‌ക്ക് 01:55 മുതല്‍ 03:29 രാത്രി വരെ
വര്‍ജ്യം: വൈകിട്ട് 06:15 മുതല്‍ 07:50 വരെ
ദുര്‍മുഹൂര്‍ത്തം: രാവിലെ 11:44 മുതല്‍ ഉച്ചയ്‌ക്ക് 12:32 വരെ
രാഹുകാലം: ഉച്ചയ്‌ക്ക് 12:22 മുതല്‍ 01:55 ഉച്ചയ്‌ക്ക് വരെ
സൂര്യോദയം: രാവിലെ 06.08ന്
സൂര്യാസ്‌തമയം: വൈകിട്ട് 06:35ന്
ചിങ്ങം : ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യത. എന്നാൽ നിങ്ങൾ ചഞ്ചലമനസ്‌കരാണെങ്കിൽ ആ അവസരങ്ങൾ നിങ്ങളിൽ നിന്ന് തെന്നിമാറിയേക്കാം
കന്നി : ഇന്ന് നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമാണ്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായിത്തീരും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.
തുലാം : ഇന്ന് വ്യാപാരികൾക്ക് സാമ്പത്തിക നേട്ടമുണ്ടായേക്കാം. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളും തങ്ങളുമായി ഊഷ്‌മളവുമായ വിധത്തിൽ സഹകരിക്കുന്നവരായിരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരു തീർഥാടനത്തിനുള്ള അവസരം നിങ്ങളുടെ കൂടെയുണ്ടാകും.
വൃശ്ചികം : സുരക്ഷിതരായിരിക്കാൻ ഇന്ന് നിങ്ങൾ ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, നിങ്ങൾ പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്‌ക്കണം. നിങ്ങളുടെ കോപം നിയന്ത്രിക്കണം.
ധനു : നിങ്ങൾക്കിത് ശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി മാറും. ഈ ദിവസം മുഴുവൻ നിങ്ങൾ ഊർജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യത. ഇന്ന് നിങ്ങൾ വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണ്. നിങ്ങൾക്കിന്ന് പങ്കാളിത്തവ്യാപാരം ലാഭകരമാകുമെന്ന് വാഗ്‌ദാനം ചെയ്യുന്നു.
മകരം : ഇന്ന് നിങ്ങളുടെ ദിനചര്യ അതീവ തീവ്രമായിരിക്കും. ദിവസാവസാനത്തോടെ നിങ്ങൾ മാനസികമായും ശാരീരികമായും തകർന്നുപോകും. എതിരാളികൾ നിങ്ങളെ നശിപ്പിക്കാൻ അവസരം തേടുന്നു. അതുകൊണ്ട് നിങ്ങൾ സമർഥനായിരിക്കുക. എന്നിട്ട് നിങ്ങളെ താഴ്ത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി നൽകുക
കുംഭം : ഇന്ന് നിങ്ങൾക്ക് പുറമേ നിന്നു ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഈ പകൽ നിങ്ങൾക്ക് അനുകൂലമായിരിക്കുകയും അത് 24 മണിക്കൂറും അതുപോലെത്തന്നെ തുടരും.
മീനം : ഓഫിസിലും ജോലിസ്ഥലത്തും നിങ്ങൾ പ്രതീക്ഷിച്ച ഫലം ഇന്ന് നേടും. വിദേശ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്‌നം ഇന്ന് പൂർത്തീകരണത്തിലേക്ക് എത്തുന്നതാണ്.
മേടം : ഈ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ മാനസികമായി അസ്വസ്ഥനായതിനാൽ, പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധ ചെലുത്താനോ നിർണായകമായ തീരുമാനങ്ങൾ എടുക്കാനോ കഴിയില്ല. ഇന്ന് നിങ്ങൾക്ക് ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതകൾ ഉണ്ടാകും.
ഇടവം : നിങ്ങൾ ഈ ദിവസം മുഴുവൻ ശാന്തമായി തുടരേണ്ടതുണ്ട്. അനുരഞ്ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. നിങ്ങൾക്കിന്നൊരു യാത്ര നീട്ടിവയ്‌ക്കേണ്ടിവന്നേക്കാം.
മിഥുനം: ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളിന്ന് നല്ല ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കൂട്ടായ്‌മ ആസ്വദിക്കുകയും ചെയ്യും. തികഞ്ഞ ആരോഗ്യം കൈവരിക്കും. എന്നാൽ പാഴ്‌ച്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങൾ ആശയക്കുഴപ്പത്തിലാകാനും വിഷമിക്കാനും സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. നിങ്ങളുടെ വാക്കുകളിൽ നിയന്ത്രണം നിലനിർത്തുകയും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും വേണം.