തീയതി: 23-11-2023 വ്യാഴം
വർഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: വൃശ്ചികം ശുക്ല ഏകാദശി
നക്ഷത്രം: ഉത്രട്ടാതി
അമൃതകാലം: 09:16 AM മുതൽ 10:43 AM വരെ
വർജ്യം: 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം: 10:22 AM മുതൽ 11:10 AM വരെ & 3:10 മുതൽ 3:58 വരെ
രാഹുകാലം: 1:37 PM മുതൽ 03:04 PM വരെ
സൂര്യോദയം: 06:22 AM
സൂര്യാസ്‌തമയം: 05:58 PM
ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കുക.
കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും.
വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട് അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.
ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.
മകരം: അമിതമായ ജോലിഭാരം നിങ്ങളെയിന്ന് ബുദ്ധിമുട്ടിക്കും. നിങ്ങൾ ഒരു ലക്ഷ്യം വച്ച് ജോലി ചെയ്യുമ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല. അതിൽ നിങ്ങൾ വിജയം കണ്ടത്തും.
കുംഭം: നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിച്ച് ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും ക്യത്യസമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസികമായി പിരിമുറുക്കം കുറക്കുക. വിനോദങ്ങളിൽ മുഴുകുന്നതിന് സമയം ചിലവഴിക്കുക.
മീനം: നിങ്ങളുടെ വഴിയിൽ വലിയ ചിലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ പലതും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവെച്ച് ശീലിക്കുന്നത് നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.
മേടം: മീറ്റിങ്ങുകളും പദ്ധതികളും ജോലികളുമായി നിങ്ങൾ ഇന്ന് മുഴുവൻ തിരക്കിലായിരിക്കും. മറ്റുള്ളവരുടെ ആശയദാരിദ്ര്യം മൂലം നിങ്ങളുടെ മനസ് മടുക്കുകയും ക്ഷീണിതനാവുകയും ചെയ്യും. എങ്കിലും അവസാനം എല്ലാം ശുഭകരമായിത്തീരും.
ഇടവം: ഈ ദിവസം നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സ്നേഹാന്തരീക്ഷം പകരും. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം നൽകും. ചുരുക്കത്തിൽ ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: അവിശ്വസനീയമാം വിധം ലാഭവും സ്ഫോടനാത്മകവുമായ ഒരു ദിവസം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്.
കര്‍ക്കടകം: ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. ദിവസം മുഴുവനും നിങ്ങൾ മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളോടും സ്നേഹിതരോടും വളരെ സന്തോഷകരമായി ദിവസം ചെലവഴിക്കും.