- ചിങ്ങം
നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. യഥാർഥ വികാരങ്ങൾ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത് മനസിൽവച്ച് വേണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.
- കന്നി
മുൻപ് ചെയ്ത നല്ല പ്രവൃത്തിയുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകള്‍ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാന്‍ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ നിങ്ങളെ ഉപദേശിക്കുന്നു.
- തുലാം
നിങ്ങളുടെ സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച് വളരെ ബോധവാനാകും. അതിനെ വർധിപ്പിക്കുന്നതിനായി ബ്യൂട്ടി പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യ വസ്തുക്കള്‍ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ ആകാരഭംഗിയും വ്യക്തിത്വവും വർധിപ്പിക്കുന്നതിനായി ഉല്ലാസപൂർവം വസ്ത്രങ്ങൾ വാങ്ങാൻ പോകും.
- വൃശ്ചികം
ഇന്ന് നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്ടപ്പെടും. വളരെ നിയന്ത്രിച്ച് തർക്കമുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അത് പ്രശ്നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ടുപോകാൻ കഴിയുകയും ചെയ്യും.
- ധനു
നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ജോലി പെട്ടന്ന് വിജയകമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾ കൊണ്ട് അവസാനിക്കാത്ത വിവാദങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.
- മകരം
ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട് നിങ്ങളുടെ കൈകൾ നിറഞ്ഞിരിക്കും. അവയെല്ലാം വേഗം തീർത്ത് ബാക്കി ദിവസം നിങ്ങളുടെ മനസ്സിന്റെ ആയാസം തീർക്കുക. എല്ലാ തരത്തിലുള്ള ആൾക്കാരോടുമുള്ള ആശയവിനിമയം നിങ്ങളുടെ വിജ്ഞാനത്തിന്റെ ചക്രവാളത്തെ ഉയർത്തും. വ്യക്തി ജീവിതത്തിൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറും.
- കുംഭം
നിങ്ങൾ വളരെ സങ്കീർണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്‌താലും ആളുകൾ നിങ്ങളുടെ മേൽ പഴിചാരുന്നത് കാണാം. മറ്റുള്ളവരുടെ തെറ്റുകൾക്ക് പഴികേൾക്കേണ്ടിവരികയും ആ ശല്യപ്പെടുത്തല്‍ തുടരുകയും, അത് നിങ്ങൾക്ക് നിങ്ങളുടെ ദൗർബല്യങ്ങളെ ശാക്തീകരിക്കാനുള്ള അവസരം തരികയും ചെയ്യും.
- മീനം
നിങ്ങളുടെ സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ നിങ്ങളുടെ തീരുമാനമെടുക്കൽ രീതികളിൽ പ്രതിഫലിക്കും. ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എളുപ്പവഴി കാട്ടിത്തരും. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തികളുമായി മുന്നോട്ടുപോകുക, തർക്കങ്ങളും വലിയ പദ്ധതികളുടെ നിർമാണവും വേണ്ടെന്നുവയ്ക്കുക.
- മേടം
ചില തീരുമാനങ്ങൾ കട്ടിയുള്ളതാണെങ്കിലും ഉറപ്പുനൽകിയ കാര്യത്തിൽ നിശ്ചയദാര്‍ഢ്യത്തോടുകൂടി നിൽക്കാൻ നിങ്ങൾക്ക് കഴിയും. വികാരപരമായ കാര്യങ്ങൾ നിങ്ങളെ ഉലയ്ക്കുമെങ്കിലും ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കും. നിങ്ങൾ നെഞ്ച് പൊട്ടുന്ന വേദന മറികടക്കാൻ പഠിക്കും.
- ഇടവം
ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ പാദ സംരക്ഷണത്തിന് ശ്രമിക്കും. നിങ്ങളുടെ പ്രേമഭാജനത്തിനോടൊപ്പം ഒരു ഉല്ലാസയാത്ര നടത്തിയേക്കാം. അല്ലെങ്കിൽ സ്പായിൽ പോയി രൂപമാറ്റം വരുത്താന്‍ ശ്രമിക്കും. അത് നിങ്ങളുടെ ആലസ്യത്തെ അളക്കും. ഏതായാലും ഇത് നിങ്ങളുടെ കീശ കാലിയാക്കും.
- മിഥുനം
വികാരവും യുക്തിയും തുല്യമായി കൊണ്ടുപോകാൻ നിങ്ങൾ വളരെ കഠിനമായി ശ്രമിക്കും. നിങ്ങൾ ഇതിൽ ലോകത്തിനുമുന്നിൽ വിജയിച്ചാൽ , നിങ്ങൾ സുഹൃത്തുക്കൾക്കിടയിൽ വിവേകമുള്ള ആളായിരിക്കും. നിങ്ങളുടെ പ്രേമഭാജനവുമൊത്ത് വളരെ നല്ല ഒരു സമയം ഇന്നുണ്ടാവുകയും നിങ്ങളുടെ ബാഹ്യ രൂപത്തിൽ വളരെ ശ്രദ്ധാലുവായിരിക്കുകയും ചെയ്യും.
- കര്‍ക്കിടകം
നിങ്ങളുടെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇന്നത്തെ ദിവസം അത്യന്തം പ്രത്യേകതയുള്ളതാണ്. അധികമായി വികാരപരവും അപ്രായോഗികവുമാകാതിരിക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ നിങ്ങൾ സങ്കീർണമായ അവസ്ഥയില്‍പ്പെടും. നിങ്ങളുടെ ഭക്ഷണ ശീലത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെ ശ്രദ്ധ വേണ്ട സമയമാണ്. മനപ്പൂർവ്വം വ്യത്യാസം ഉണ്ടാക്കുക, അമിത ഭക്ഷണം അസ്വാസ്ഥ്യം സൃഷ്ടിച്ചേക്കാം.