ചിങ്ങം
നിങ്ങൾക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് , ഇത്തരം പ്രതീക്ഷകൾ നിങ്ങൾ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങൾ ലഭ്യമായ ശ്രോതസ്സുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്, കാരണം വളരെയൊന്നും ഉൽപാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കന്നി
നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും നിങ്ങളിൽ നിന്നും പ്രചോദനമുൾക്കൊള്ളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്പരം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്വങ്ങളും, കർമങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജ്ജ്വസ്വലമായി പങ്കെടുക്കുകയും ചെയ്യുക.
തുലാം
ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല, പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.
വൃശ്ചികം
നിങ്ങൾ ഓഫീസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താൻ ശ്രമിക്കും. നിങ്ങൾ ശക്തനും, ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. നിങ്ങൾ സഹപ്രവർത്തകർക്കും , മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികൾ നല്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
ധനു
നിങ്ങളുടെ ഏറ്റവും അടുത്തവർക്കുവേണ്ടി നിങ്ങൾ അൽപസമയം ചിലവഴിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കുടുംബം കഴിഞ്ഞാൽ, കൂട്ടുകാരും അവരുടെ പങ്ക് ചേരും. വളരെ ഉല്സാഹഭരിതവും, കൗതുകകരവുമായ ഒരു രാത്രി നിങ്ങൾക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നു.
മകരം
അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ സ്വപ്നങ്ങളിലൊന്നിനെ കാണുകയും ഭാവിയെ കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രിയതമയെ കാണുന്നതിലും നിങ്ങളുടെ ഹൃദയം പങ്കു വയ്ക്കാൻ സാധിക്കുന്നതിലും വളരെ ആനന്ദിക്കും. മിക്കപ്പോഴും ഇത് വണ്‍സൈഡഡ് ആകാന്‍ തരമില്ല.
കുംഭം
നിങ്ങൾക്ക് വല്ലാതെ ദേഷ്യം വന്നേക്കാം, എന്നാൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, കീഴുദ്യോഗസ്ഥന്മാരിൽ നിന്നോ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്, ജോലി തീരാത്തതിനെ കുറിച്ചുള്ള നിസ്സാര കാരണങ്ങളായിരിക്കും. നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീര്‍ക്കാൻ നോക്കുന്നതാണ് നല്ലത്.
മീനം
നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് കണ്ടുമുട്ടും. സിനിമ കാണുകയോ കോഫീ ഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. ഇനിയും വിനോദവേള വേണമെന്നുണ്ടോ? രാത്രിമുഴുവന്‍ നീണ്ട പാര്‍ട്ടിക്ക് പോകൂ, നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയില്‍ ഇത് മനസ്സിന് ഉന്മേഷം പകരും.
മേടം
ജീവിതത്തിന്റെ എല്ലാതുറകളിലും കളിയും ചിരിയും സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ലക്ഷ്മീദേവിയുടെ അനുഗ്രഹം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ മുന്നേറ്റവും നേട്ടവും ഉണ്ടാകും. നിങ്ങളുടെ അധ്വാനം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ബിസിനസിന് വേണ്ട ചില പരസ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കഴിഞ്ഞെന്നും വരും. അത് ഫലപ്രദമാവുകയും ചെയ്യും. മറ്റുള്ളവരുമയുള്ള ആശയ വിനിമയം ഗുണകരമാകും. ബിസിനസ്സും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ യാത്രയ്ക്ക് സാദ്ധ്യത കാണുന്നു. സമൂഹ്യപ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് നല്ല സമയം.
ഇടവം
നിങ്ങളെ ഇന്നത്തെ പ്രവർത്തനങ്ങളിൽ വളരെ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും, വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെപോലെയോ, ഒരു യഥാർഥ യജമാനനെ പോലെയോ പെരുമാറുകയും എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വെച്ചാൽ അത് നേടുന്നതിൽ നിന്നും പിന്നോട്ടുപോകാതിരിക്കുകയും ചെയ്യും.
മിഥുനം
ഇന്നത്തെ ദിവസം നീങ്ങൾക്ക് സംതൃപ്തിയുടേയും, സന്തോഷത്തിന്റേയും ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഊര്‍ജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കിടകം
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്, എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. ഇതുകൂടാതെ നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരി. കാരണം നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാദ്ധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ , ഉദ്ദേശ്യത്തിലോ രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.