ചിങ്ങം
നിങ്ങൾക്ക് കഷ്‌ടപ്പെടാതെ എല്ലാം ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. ഇന്ന് ഉത്പാദനക്ഷമത കുറഞ്ഞ ദിവസമായിരിക്കും.
കന്നി
ഇന്ന് ഒരു ശാന്തമായ ദിനമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും ഇന്ന് അവസരമുണ്ടാകും. ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. അസാധാരണമാം വിധം മനസ് ശാന്തമായിരിക്കും. ലക്ഷ്‌മിദേവിയുടെ അനുഗ്രഹം കാരണം സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്ളാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവെക്കുക.
തുലാം
ഇന്നത്തെ ദിവസം കഠിനമായിരിക്കും, പ്രത്യേകിച്ചും അഭിമുഖ പരീക്ഷകളില്‍. എന്നിരുന്നാലും, നിങ്ങൾക്ക് പ്രത്യാശ നഷ്ടപ്പെടരുത്. കഠിനമായി പ്രവർത്തിക്കൂക. ശ്രമം തുടരുക, നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.
വൃശ്ചികം
ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഊർജ്ജസ്വലവും രസകരവുമായ ദിനമാണ് ഇന്ന് കാത്തിരിക്കുന്നത്. സ്നേഹവും സന്തോഷവും ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചിരിച്ചുകൊണ്ട് രാത്രി സമയം ചെലവഴിക്കും.
മകരം
മകര രാശിക്കാര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ഹൃദയം തുറക്കാനുള്ള അവസരം ലഭിക്കുന്നു.
കുംഭം
നിങ്ങൾ ഇന്ന് കോപം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കുക.
മീനം
പതിവ് കാര്യങ്ങള്‍ ഒഴിവാക്കുക. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക. സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും ആസ്വദിക്കാന്‍ പരിശ്രമിക്കുക.
മേടം
ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. എല്ലാ സാമ്പത്തിക ഇടപാടില്‍നിന്നും ലാഭമുണ്ടാകും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് നിങ്ങളുടെ തൊഴില്‍ മേഖലക്ക് പുറത്തുള്ളവരുമായും ബന്ധപ്പെടേണ്ടിവരും. ബുദ്ധിയും മാനസികമായ തയാറെടുപ്പും ആവശ്യമായ ജോലികള്‍ നിങ്ങള്‍ ആസ്വദിക്കും. ഒരു ചെറിയ യാത്രക്കും സാധ്യത കാണൂന്നു. കഠിനാധ്വാനത്തിന് പറ്റിയ ദിവസമാണിന്ന്. ശാരീരികവും മാനസികവുമായ ആരോഗ്യനില തൃപ്തികരമായിരിക്കും.
ഇടവം
ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് മികച്ച പിന്തുണ നിങ്ങൾക്ക് ലഭിക്കും. ബിസിനസിലെ പങ്കാളികളിൽ നിന്നും നിങ്ങൾക്ക് ഇന്ന് സഹകരണം പ്രതീക്ഷിക്കാം. അമിതമായ അധ്വാനം തളർച്ചയിലേക്ക് നയിക്കും, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം
ഇന്ന് ഭവനത്തിൽ സന്തോഷത്തിന്‍റെയും ഉത്സവത്തിന്‍റെയും നാളായിരിക്കും. കുട്ടികൾക്കൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുകയും, ഭവനം മെച്ചപ്പെടുത്തുന്ന പദ്ധതികളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്യും.
കര്‍ക്കടകം
സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങൾക്ക് സന്തോഷം നൽകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കായി നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യും. അത് നിങ്ങള്‍ക്ക് ഉത്സാഹവും ഊർജ്ജവും നല്‍കും.