മേടം: ഇന്ന് നിങ്ങള് ആത്മീയതയോട് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നതായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥയും ശാരീരികക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. അനാവശ്യമായ ചെലവുകളിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്താൻ ഇന്ന് ഒരു മികച്ച ദിവസം ആയിരിക്കും. ഇന്ന് ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം.
ഇടവം: ഈ ദിവസം നിങ്ങൾക്ക് ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങൾക്ക് ഊഷ്മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും നിങ്ങളുടെ ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ സന്തോഷം നൽകുന്നതാണ്. ഒരു ചെറിയ യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പകരും.
മിഥുനം: അവിശ്വസനീയമാം വിധം ലാഭകരവും അതേസമയം സ്ഫോടനാത്മകവുമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. ഇപ്പോൾ ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർദ്ധിക്കുന്നതാണ്. വിജയവും സമ്പൽസമൃദ്ധിയും നിങ്ങളുടെ തലയ്ക്ക് പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കര്ക്കടകം: ഇന്ന് നിങ്ങൾ നിങ്ങൾ അടുപ്പമുള്ളവരുമായി സമയം ചിലവഴിക്കും. നിങ്ങളുടെ അർപ്പണബോധവും ഭക്തിയും പ്രകീർത്തിക്കപ്പെടും. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നിങ്ങളുടെ പ്രവ്യത്തികൾ നിങ്ങൾ മെച്ചപ്പെടുത്തണം.
ചിങ്ങം: ഒരു വ്യക്തിയേക്കുറിച്ച് അയാളുടെ സുഹ്യത്തുകള്ക്ക് നിങ്ങളോട് ഒരുപാട് പറയാനുണ്ടാകും. അയാളെ നിങ്ങൾ അന്ധമായി വിശ്വസിക്കുന്ന ഒരു സാഹചര്യം ഉണ്ടാകുകയും ചെയ്യും.
കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ നർമ്മബോധം പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായി ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട് മൂടും. ഇന്ന് എല്ലാകാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യും. ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി കഠിനാധ്വാനം ചെയ്യും.
തുലാം: ഇന്ന് നിങ്ങൾ നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്നതാണ്. എന്നാൽ ചില ചെറിയ പ്രശ്നങ്ങൾ കാരണം നിങ്ങൾ മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് ഇന്ന് നിങ്ങൾ പണം സമ്പാദിക്കും. മനസിരുത്തിയാൽ നിങ്ങളുടെ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്കിന്ന് കഴിയും.
വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമിക്കച്ചവടത്തിനും ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. അവ ദീർഘകാല ലാഭത്തിനും നേട്ടത്തിനും നിങ്ങൾക്ക് വഴിയൊരുക്കും. അത് നഷ്ടപ്പെടുത്താതെ ജീവിതത്തിന്റെ സുഖവും സന്തോഷവും നിങ്ങൾ ആസ്വദിക്കണം. എല്ലാ അവസരങ്ങളെയും നിങ്ങൾ തുറന്ന കൈയ്യോടെ സ്വീകരിക്കണം.
ധനു: ഇന്ന് നിങ്ങൾ സമ്മർദ്ദമുള്ള ജീവിതരീതിയേയും അതിന്റെ അനന്തരഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത് നിങ്ങളെ നല്ലനിലയിൽ ഇരിക്കുന്നതിന് സഹായിക്കും. ഒരു സ്ഥാനക്കയറ്റത്തിന്റെയോ ശമ്പളവർധനവിന്റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കൂടുതൽ നല്ല നിലയിലെത്തും
മകരം: ഇന്ന് നിങ്ങൾ കൂടുതൽ വികാരഭരിതനാകാനും ദു;ഖിതനാകാതരിക്കാനും ശ്രദ്ധിക്കുക. അത് നിങ്ങളുടെ തീരുമാനങ്ങൾക്ക് വ്യക്തത കുറയ്ക്കുകയും വിജയത്തിന്റെ വഴിയിൽ തടസം സൃഷ്ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ഹിതകരമായ സ്വഭാവവും വളരെ വിനീതമായ പെരുമാറ്റവും എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക് അടുപ്പിക്കും.
കുംഭം: നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നി കാര്യങ്ങളിൽ നിങ്ങൾക്കിന്ന് ഉജ്ജ്വല വിജയം നേടാൻ സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളുടെ നേട്ടങ്ങളിൽ നിങ്ങളെ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കരുതും. അവരോടൊന്നിച്ച് സന്തോഷകരമായ സമയം ചിലവിടും.
മീനം: ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന പ്രധാനമായ ഒരു മാറ്റം എത്തിച്ചേരുന്ന ദിവസമായിരിക്കും ഇന്ന്. അതുപോലെ നിങ്ങളുടെ ഔദ്യോഗികപദവിയും സാമൂഹികനിലയും നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നിങ്ങൾക്ക് നൽകും.