കൊൽക്കത്ത: തേനീച്ച കൂടുകൂട്ടിയതിനെതുടർന്ന് വിസ്‌താരയുടെ രണ്ട് വിമാനങ്ങൾ പുറപ്പെടാൻ വൈകി. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. തേനീച്ചകളെ തുരത്താൻ ഒടുവിൽ വിമാനത്താവള അധിതൃതർ ജലപീരങ്കിയും ഉപയോഗിച്ചു. 150 ഓളം യാത്രക്കാർ ടിക്കറ്റെടുത്ത വിമാനങ്ങളായിരുന്നു രണ്ടും.
ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലും പോർട്ട് ബ്ലെയറിലേക്ക് പുറപ്പെടേണ്ട വിമാനത്തിലുമാണ് യാത്രക്കാർ കയറുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിസ്‌താരയുടെ ഉദ്യോഗസ്ഥർ തേനീച്ചകളെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ മാനദണ്ഡമായി എയർലൈൻ സ്റ്റാഫിന് വിമാനത്തിനകത്ത് ഫ്യൂമിഗേഷൻ ചെയ്യേണ്ടിവന്നു. തേനീച്ചകളുടെ സാനിധ്യം കാരണം ഒരു മണിക്കൂറോളമാണ് രണ്ട് വിമാനങ്ങളും വൈകിയത്.