ETV Bharat / bharat

Shashi Tharoor on Hinduism : ഹിന്ദുത്വയെ മറ്റ് മതങ്ങള്‍ക്കെതിരെ ഉപയോഗിക്കാനാണ് കേന്ദ്രശ്രമമെന്ന് ശശി തരൂർ

Shashi Taroor on Hindutwa | ഹിന്ദുത്വ(Hindutva) എന്നത് രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണെന്നും ഹിന്ദുമതം(Hinduism) പ്രതിനിധീകരിക്കുന്നത് മതത്തെയാണെന്നും കൂട്ടിക്കലർത്തരുതെന്നും ശശി തരൂർ(Shashi Tharoor)

Shashi Tharoor  Congress  Hindu  Hinduism  Pride Prejudice and Punditry  Shashi Tharoor on hindutva  Shashi Tharoor on Hinduism  Shashi Tharoor new book  Shashi Tharoor book launch  Shashi Tharoor new book Pride Prejudice and Punditry  ഹിന്ദുത്വ  ഹിന്ദുമതം  ശശി തരൂർ  congress leader shashi tharoor  കോൺഗ്രസ് നേതാവ് ശശി തരൂർ  പ്രൈഡ് പ്രെജുഡിസ് ആൻഡ് പണ്ഡിട്രി  പ്രൈഡ് പ്രെജുഡിസ് ആൻഡ് പണ്ഡിട്രി ശശി തരൂർ ബുക്ക്
ഹിന്ദുത്വ ഹിന്ദുമതത്തെ പേരിലേക്ക് മാത്രമാക്കി ചുരുക്കിയെന്ന് ശശി തരൂർ
author img

By

Published : Nov 18, 2021, 4:17 PM IST

Updated : Nov 18, 2021, 9:44 PM IST

ന്യൂഡൽഹി : ഹിന്ദുമതവും(Hinduism) ഹിന്ദുത്വയും(Hindutva) വ്യത്യസ്‌ത ആശയങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും അവ കൂട്ടിക്കലർത്തരുതെന്നും കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്(Congress Leader) ശശി തരൂർ(Shashi Tharoor). ഒന്ന് മതത്തെയും മറ്റൊന്ന് രാഷ്‌ട്രീയത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂർ പറഞ്ഞു.

ഹിന്ദുത്വയെ മറ്റ് മതങ്ങള്‍ക്കെതിരെ ഉപയോഗിക്കാനാണ് കേന്ദ്രശ്രമമെന്ന് ശശി തരൂർ

ആത്യന്തികമായി സ്വന്തം സ്വത്വത്തെ അന്വേഷിക്കുകയും സ്വന്തം സത്യത്തെ കണ്ടെത്തുകയും എന്നതാണ് ഹിന്ദുമതത്തെ കുറിച്ചുള്ള തന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാട്. വ്യക്തിപരമായ സത്യം കണ്ടെത്തുമ്പോൾ തന്നെ മറ്റുള്ളവർക്കും അവരവരുടേതായ സത്യങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഭിന്നതകളെ അംഗീകരിക്കുക എന്നതാണ് ഹിന്ദുമതത്തിന്‍റെ അടിസ്ഥാനമെന്നും ശശി തരൂർ പറഞ്ഞു.

എന്നാൽ ഹിന്ദുത്വ എന്നത് ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണ്. അത് ഹിന്ദുമതമെന്ന ആശയത്തെ പേരിലേക്ക് മാത്രമായി ചുരുക്കുകയാണ്. തന്‍റെ അഭിപ്രായത്തിൽ അത് ഹിന്ദുവോ, ഹിന്ദു മതമോ, ഹിന്ദു ധർമമോ അല്ല. ഹിന്ദുമതത്തിനും ഹിന്ദുത്വയ്ക്കും പരസ്‌പര ബന്ധമില്ല. മതം ആത്മീയതയെ കുറിച്ചുള്ള അന്വേഷണമാണ്. എന്നാൽ സമൂഹത്തിലും ജനങ്ങൾക്ക് എങ്ങനെ മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാം എന്നതിനെ കുറിച്ചാവണം രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Bombay High Court | വസ്ത്രത്തോടെ മാറിടത്തിലെ സ്പര്‍ശനം: ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

എല്ലാത്തിലും രാഷ്‌ട്രീയം തിരുകിക്കയറ്റാൻ ശ്രമിക്കുന്നവരാണ് നമ്മുടെ ഭരണകർത്താക്കള്‍. എന്നാൽ അത് തെറ്റാണ്. ഹിന്ദുത്വ എന്ന പദം മറ്റ് മതസ്ഥർക്കെതിരെ ഉപയോഗിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നത്. അവർ 'സംഘി ധർമ്മ'ത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശശി തരൂരിന്‍റെ പ്രൈഡ്, പ്രജുഡിസ് ആൻഡ് പണ്ഡിട്രി(Pride, Prejudice and Punditry) എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിനിടെയായിരുന്നു പ്രത്യേക അഭിമുഖം.

Last Updated : Nov 18, 2021, 9:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.