ഛത്തർപൂർ (മധ്യപ്രദേശ്) : മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ കേസ് എടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന ഹിന്ദുമത നേതാവ് സാധു കാളിചരൺ മഹാരാജിനെ വ്യാഴാഴ്ച മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ബാഗേശ്വർ ധാമിന് സമീപമുള്ള വാടകവീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റായ്‌പൂര്‍ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ അറിയിച്ചു. ഛത്തർപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം വൈകുന്നേരത്തോടെ റായ്‌പൂരിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
-
#WATCH Raipur Police arrests Kalicharan Maharaj from Madhya Pradesh's Khajuraho for alleged inflammatory speech derogating Mahatma Gandhi
— ANI (@ANI) December 30, 2021 " class="align-text-top noRightClick twitterSection" data="
(Video source: Police) pic.twitter.com/xP8oaQaR7G
">#WATCH Raipur Police arrests Kalicharan Maharaj from Madhya Pradesh's Khajuraho for alleged inflammatory speech derogating Mahatma Gandhi
— ANI (@ANI) December 30, 2021
(Video source: Police) pic.twitter.com/xP8oaQaR7G#WATCH Raipur Police arrests Kalicharan Maharaj from Madhya Pradesh's Khajuraho for alleged inflammatory speech derogating Mahatma Gandhi
— ANI (@ANI) December 30, 2021
(Video source: Police) pic.twitter.com/xP8oaQaR7G
READ MORE:'ഗാന്ധിയെ അപമാനിച്ചു' ; കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമെന്ന് ദിഗ് വിജയ് സിങ്
ഡിസംബര്‍ 26ന് റായ്‌പൂരിലെ രാവൺ ഭട്ട ഗ്രൗണ്ടിൽ നടന്ന രണ്ട് ദിവസത്തെ 'ധർമ സൻസദ്' പരിപാടിയുടെ സമാപന വേളയിലാണ് രാഷ്ട്രപിതാവിനെതിരെ അദ്ദേഹം അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചത്. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു. 1947ലെ രാജ്യ വിഭജനത്തിന് പിന്നിൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്‍റെ ഘാതകനായ നാഥുറാം ഗോഡ്‌സെയ്ക്ക് കൃത്യം നിർവഹിച്ചതിന് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ പരാമർശം.
രാജ്യത്തെ ഇന്നത്തെ ഭരണാധികാരികൾ ആചാരനിഷ്‌ഠയുള്ള ഹിന്ദുക്കളെ പോലെ പെരുമാറണമെന്നും കാളിചരൺ ആഹ്വാനം ചെയ്തു. വിവാദ പ്രസ്താവനക്കെതിരെ ധർമ സൻസദ് രക്ഷാധികാരി മഹന്ത് രാംസുന്ദർ ദാസ് ഉൾപ്പടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഛത്തീസ്‌ഗഡിലെ തിക്രപാര പൊലീസ് സ്റ്റേഷനിൽ കാളിചരണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ കേസെടുത്തതിനാൽ തന്‍റെ അഭിപ്രായം മാറ്റില്ലെന്നും പരാമര്‍ശത്തില്‍ ഖേദമില്ലെന്നും പ്രതികരിച്ച മതനേതാവ്, ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നും പറഞ്ഞു.
ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു, ചന്ദ്രശേഖര്‍ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യ പാക് വിഭജനത്തിനിടെ കൊല്ലപ്പെട്ടത്. രാജ്യത്തിന്‍റെ സമാധാനത്തിനെതിരെ ആയിരുന്നു ഗാന്ധിയുടെ സമരമെന്നും ഇയാള്‍ ആക്ഷേപിച്ചിരുന്നു.